Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

നാനോടെക്നോളോജി ഇനി മുതൽ കേരളത്തിൽ പഠിക്കാം ...............

19 MAY 2018 01:48 PM IST
മലയാളി വാര്‍ത്ത

ഐഐഎസ്‌സിയിലും ഐഐടികളും എൻഐടികളിലും ഐസറുകളിലുമെല്ലാം നാനോ പശ്ചാത്തലമാക്കിയ കോഴ്സുകളും ഗവേഷണവും സജീവമാണ്. മൊഹാലിയിൽ നാനോടെക്നോളജിക്കു വേണ്ടി പ്രത്യേക കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടും (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി) സിഎസ്ഐആറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കേരളവും ഇക്കാര്യത്തിൽ പിന്നിലല്ല, നാനോഗവേഷണത്തിന് ഊന്നൽ കൊടുക്കുന്ന കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളും സൗകര്യങ്ങളും പരിചയപ്പെടാം.


എൻഐടി കാലിക്കറ്റ്, കോഴിക്കോട്

നാനോടെക്നോളജിക്കു മാത്രമായി പ്രത്യേക സ്കൂൾ. എംടെക്, പിഎച്ച്ഡി കോഴ്സുകൾ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് ടെക്നോളജിയിലുണ്ട്. മികച്ച ‘ഗേറ്റ്’ സ്കോർ നേടുന്ന എൻജിനീയറിങ് ബിരുദധാരികൾക്കാണ് എംടെക്കിന് അവസരം. പിഎച്ച്ഡി പല മേഖലകളിലുമുണ്ട്. പുതിയ ഹരിതോർജ ഇന്ധനങ്ങൾ, നാനോ ലൂബ്രിക്കന്റുകൾ, നാനോഫ്ലൂയിഡ്, നാനോ പദാർഥങ്ങളും ഉപകരണങ്ങളും, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം (മെംസ്), കംപ്യൂട്ടേഷനൽ നാനോടെക്നോളജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഗവേഷണം നടക്കുന്നുണ്ട്. നൂറിലധികം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാ‍ന്‍ പെട്രോളിയം, ഡിആര്‍ഡിഒ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളുടെ ഫണ്ടോടെ വൻകിട പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വെബ്സൈറ്റ്: www.nitc.ac.in


എംജി സർവകലാശാല

എംജി സർവകലാശാലയില്‍ സർവകലാശാലാന്തര ഗവേഷണകേന്ദ്രം എന്ന രീതിയിലാണു 2009ൽ നാനോ കേന്ദ്രം തുടങ്ങിയത്. തുടർന്ന് രാജ്യാന്തരതലത്തില്‍ സർവകലാശാലകളുമായി ആശയവിനിമയം, സാങ്കേതികവിദ്യാ കൈമാറ്റം, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, സംയുക്ത പിഎച്ച്ഡി സൗകര്യം എന്നിവയുമായി. നാനോടെക്നോളജിയില്‍ എംടെക്, പിഎച്ച്ഡി കോഴ്സുകൾ എംജിയിലുണ്ട്. സയൻസ് പിജി അല്ലെങ്കിൽ എൻജിനീയറിങ് ബിരുദമാണ് അടിസ്ഥാനയോഗ്യത. സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷ പാസാകണം. നാല്‍പതോളം ഗവേഷണ വിദ്യാര്‍ഥികള്‍ സെന്ററിലുണ്ട്. ആരോഗ്യം, ബയോ എന്‍ജിനീയറിങ്, ഊര്‍ജം, പരിസ്ഥിതി, ഫുഡ് ടെക്നോളജി , നൂതന പദാര്‍ഥങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഗവേഷണമേഖലകള്‍. ശാസ്ത്രസാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഐഎസ്ആർഒ തുടങ്ങി രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രോജക്ടുകളും ഇവിടെ നടക്കുന്നുണ്ട്. സ്ഥാപനത്തിൽ നിന്ന് ഇതുവരെ 1000 ഗവേഷണപ്രബന്ധങ്ങളും ആറു പേറ്റന്റുകളും പിറന്നു. വെബ്സൈറ്റ്: iiucnn.com


തിരുവനന്തപുരം ഐസർ
കേരളത്തിലെ ശാസ്ത്രമേഖലയെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടു സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ)‍‌. നിലവിൽ ബിരുദാനന്തര ബിരുദ കോഴ്സുകളില്ല. എന്നാല്‍ റഗുലര്‍– ഇന്റഗ്രേറ്റ‍ഡ് പിഎച്ച്ഡി പ്രോഗ്രാമുകളില്‍ നാനോ സംബന്ധിച്ച ഗവേഷണം ഇവിടെ ധാരാളമുണ്ട്.വെബ്സൈറ്റ്: www.iiseradmission.in


കേരള സർവകലാശാല
കേരള സർവകലാശാലയുടെ നാനോ ഡിപ്പാർട്മെന്റിൽ നാനോ ബയോളജി, നാനോസയൻസ് ആൻഡ് നാനോടെക്നോളജി എന്നീ മേഖലകളിൽ എംഫിൽ കോഴ്സുകളുണ്ട്. ഗവേഷണസൗകര്യവുമുണ്ട്. സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ടാണു കൂടുതൽ ഗവേഷണങ്ങളും. വെബ്സൈറ്റ്: www.keralauniversity.ac.in


കുസാറ്റ്
കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയിൽ (കുസാറ്റ്) നാനോയ്ക്കു സർവകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊർജം, വാർത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തിൽ നിലവിൽ മാസ്റ്റേഴ്സ് ബിരുദം നൽകുന്നില്ല, പിഎച്ച്ഡി അവസരമുണ്ട്. വെബ്സൈറ്റ്: iucnd.cusat.ac.in


സാധ്യതകൾ ടെക്സ്റ്റൈൽസ് മുതൽ ബഹിരാകാശം വരെ
രാജ്യാന്തരതലത്തിൽ നാനോടെക്നോളജിക്കു പ്രിയമേറുകയാണ്, ടെക്സ്റ്റൈൽസ് മുതൽ ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലെയും കമ്പനികൾ, നാനോ ഗവേഷണഫലങ്ങൾ തങ്ങളുടെ ഉൽപന്നങ്ങളിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. നാനോയിൽ പരിചയമുള്ളവരെ മികച്ച തൊഴിൽസാധ്യതകൾ കാത്തിരിക്കുന്നു. ചെറുകിട, വൻകിട, സ്റ്റാർട്ടപ്പ് സ്വാധീനം വർധിച്ചിരിക്കുന്നെന്നു പ്രഫ. സി.എൻ.ആർ. റാവു പറഞ്ഞിരുന്നു. ‌ഗവേഷണത്തിനു പ്രാധാന്യമുള്ള മേഖലയാണു നാനോ ടെക്നോളജി. ഇന്ത്യയിൽ പഠനം കഴിയുന്നവരിൽ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പഠനങ്ങൾക്കായി വിദേശരാജ്യങ്ങളിൽ പോകുന്നവര്‍ ഏറെയാണ്.</p>

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (4 hours ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (5 hours ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (7 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (7 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (7 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (8 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (9 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (9 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (9 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (9 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (10 hours ago)

Malayali Vartha Recommends