Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്

25 MAY 2019 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്


മകരം-കുംഭം മാസങ്ങളിലായി(മാഘമാസം) ആണ് ഇത് ആഘോഷിച്ചിരുന്നത് . ഓരോ മാമാങ്കവും കാര്‍ഷിക വ്യവസായമേളയായിരുന്നു . വൈവിധ്യമാര്‍ന്ന കാര്‍ഷികവിളകള്‍ മാമാങ്കങ്ങളില്‍ ലഭ്യമാകും. അതോടൊപ്പം സംഗീതസദസ്സുകളും കലാവിരുന്നുകളും കായികാഭ്യാസ വേദികളും മാമാങ്കങ്ങളില്‍ നിറഞ്ഞു നിന്നു .. .
‘മഹാമഘം’ എന്ന സംസ്‌കൃതവാക്ക് ലോപിച്ച് മാമാങ്കം എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.. മാഘ മാസത്തിലെ മകം നാളില്‍ നടന്നത് കൊണ്ടണ്ട് മാമാങ്കം എന്ന പേരുണ്ടായതെന്നാണ് വിശ്വാസം. അതല്ല ബുദ്ധമതാഘോഷമായ മഹാമാര്‍ഗോത്സവത്തില്‍ നിന്നാണ് മാമാങ്കത്തിന് തുടക്കമെന്നും അതിനാലാണ് മാമാങ്കമെന്ന പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ടണ്ട്....

ഈ ആഘോഷം കാലക്രമേണ കുടിപ്പകയുടേയും ചോരചിന്തലിന്റേയും വേദിയായി മാറി. മാമാങ്കം നടത്താനുള്ള അവകാശം സാമൂതിരി രാജാവ് സ്വന്തമാക്കിയതാണ് ഇതിന് കാരണം.

ജനലക്ഷങ്ങള്‍ നോക്കി നില്‍ക്കേ മഹാരാജാവിനെ കൊല്ലാന്‍ ഒരു പോരാളിയെത്തുന്നു. രാജാവിന് ചുറ്റും അംഗരക്ഷകർ...പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ ആ പോരാളി രാജാവിന്റെ അംഗരക്ഷകരാല്‍ കൊല്ലപ്പെടുന്നു. തൊട്ടടുത്ത നിമിഷം അതാ മറ്റൊരു പോരാളി അങ്കത്തട്ടിലേക്ക് ..അങ്ങനെ അവസാനത്തെ പോരാളിയും അങ്ക തട്ടിൽ മരിച്ചു വീഴുന്നതോടെ ആ വർഷത്തെ മാമാങ്കം അവസാനിക്കുന്നു.


ചേര സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഒരു കാലത്ത് മാമാങ്കം. ഈ സാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ കുലശേഖര പെരുമാക്കന്മാരുടെ അനന്തരാവകാശമുള്ള കൊച്ചി രാജവംശത്തിന് മാമാങ്കം നടത്തിപ്പിനുള്ള അവകാശം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു ഘട്ടത്തില്‍ വ്യാവസായിക കർഷക ആഘോഷമായ മാമാങ്കം നടത്താനുള്ള അവകാശം ഒടുവിലത്തെ പെരുമാള്‍ അന്ന് പ്രബലനായിരുന്ന വള്ളുവനാട്ടു രാജാവിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ വളരെനാള്‍ ഈ മഹോത്സവം ആഘോഷിക്കപ്പെട്ടു

അന്ന് മലബാറില്‍ കച്ചവടത്തിനായി വന്ന മുസല്‍മാന്മാരും പോര്‍ട്ടുഗീസുകാരും ഈ മഹനീയസ്ഥാനം തട്ടിയെടുക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സാമൂതിരിയെ പ്രേരിപ്പിച്ചു. വിദേശീയരുടെ സഹായത്തോടുകൂടി സാമൂതിരിയുടെ പരിശ്രമം വിജയിക്കുകയും ചെയ്തു.

മാമാങ്കത്തിന്റെ അധ്യക്ഷ സ്ഥാനം വീണ്ടെടുക്കുന്നതിനുള്ള വള്ളുവനാടു രാജാവിന്റെ പരിശ്രമങ്ങള്‍ സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല. ഇതു സംബന്ധിച്ച് ഇരുകൂട്ടരും മത്സരമായി. അങ്ങനെ ഇരുകൂട്ടരും നടത്തിയ പോര്‍വിളികളും രക്തച്ചൊരിച്ചിലുകളും വ്യാവസായിക ആഘോഷമെന്നതിനു അപ്പുറം മാമാങ്കത്തിനു ഭീകരതയുടെ രൂപം നൽകി . .

ഒരു വ്യാഴവട്ടം കഴിയുമ്പോള്‍ അധ്യക്ഷപദം ഒഴിയണമെന്നായിരുന്നു മാമാങ്കത്തിന്റെ വ്യവസ്ഥ. അങ്ങനെ 12 വര്‍ഷം കഴിയുമ്പോള്‍ സാമൂതിരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പല തന്ത്രങ്ങളും പ്രയോഗിച്ച് അദ്ദേഹം വീണ്ടും മാമാങ്കത്തിന്റെ നേതാവായി. കാലക്രമത്തില്‍ സാമൂതിരിയുടെ ശക്തി വീണ്ടും വര്‍ധിച്ചു.

പതിമൂന്നാം നൂറ്റാണ്ടണ്ടിന്റെ അവസാനത്തോടെയാണ് സാമൂതിരി വള്ളുവനാട് രാജാവിനെ ചതിച്ച് മാമാങ്കത്തിന്റെ നേതൃത്വം തട്ടിയെടുക്കുന്നത്. അതോടെ വള്ളുവനാട്ടുകാര്‍ക്ക് സാമൂതിരിയോട് അടങ്ങാത്ത പകയായി. ഓരോ മാമാങ്കത്തിലും ചാവേറുകൾ സാമൂതിരിയെ കൊല്ലാൻ തയ്യാറെടുത്തു ..

മാമങ്കത്തില്‍ നിലപാട് തറ എന്ന ഭാഗത്താണ് സാമൂതിരി രാജാവ് നിന്നിരുന്നത്. ഇതിന് ചുറ്റും ആയിരക്കണക്കിന് ഭടന്മാരുടെ കാവലുണ്ടണ്ടാകും. എന്നിട്ടും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഭടന്മാരെ തോല്‍പ്പിച്ച് ചാവേറുകള്‍ നിലപാടു തറയില്‍ കയറി രാജാവിനെ വെട്ടാനൊരുങ്ങിയിട്ടുണ്ട്.

എന്നാൽ സാമൂതിരിയുടെ കാവൽ ഭടന്മാരുടെ ചതി പ്രയോഗം മൂലം എപ്പോഴും ചാവേറുകൾ കൊല്ലപ്പെട്ടു.. കണ്ടര്‍ മേനോനും മകനായ ഇത്താപ്പു, ചന്ത്രത്തില്‍ ചന്തുണ്ണി എന്നിവര്‍ മാമാങ്കം കണ്ട വീരന്മാരാണ്. എല്ലാവരേയും നേരിട്ട് ജയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ചതിപ്രയോഗത്തിലൂടെ രാജാവിന്റെ അംഗരക്ഷകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


മാമാങ്കത്തില്‍ കൊല്ലപ്പെടുന്ന ചാവേറുകളുടെ ജഡം ആനകളെയുപയോഗിച്ച് തള്ളിയിരുന്ന കിണറാണ് മണിക്കിണര്‍. മാമാങ്കത്തില്‍ പരുക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആരംഭിച്ച കളരിയാണ് ചങ്ങമ്പള്ളിക്കളരി. കര്‍ണാടകത്തില്‍ നിന്നാണ് ഇവിടേക്ക് ഗുരുക്കന്മാരെ കൊണ്ടണ്ടു വന്നിരുന്നതത്രെ


1755 ല്‍ ആണ് കേരളചരിത്രത്തിലെ അവസാനത്തെ മാമാങ്കം. അടുത്ത മാമാങ്കത്തിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടണ്ടിരിക്കേയാണ് 1765 ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലി മലബാര്‍ കീഴടക്കുന്നത്. നാട്ടു രാജാക്കന്മാരുടെ പ്രതാപം അവസാനിച്ചതോടെ മാമാങ്കവും അവസാനിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 minute ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (54 minutes ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (10 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (10 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (12 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (13 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (13 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (14 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (15 hours ago)

Malayali Vartha Recommends