ലോകകപ്പിൽ ആദ്യ വനിതാ റഫറിയായി എസ്തർ സ്റ്റോബ്ലി

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ റഫറിയായി ഒരു വനിത എത്തുന്നു. എസ്തർ സ്റ്റോബ്ലി എന്ന സ്വിറ്റ്സർലൻഡുകാരിയാണ് ആദ്യ വനിത റഫറിയാവുന്നത്. നാളെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ജപ്പാൻ – ന്യൂകാലഡോണിയ പോരാട്ടം നിയന്ത്രിക്കുന്ന ഒന്നാം റഫറി സ്റ്റോബ്ലിആണ്. നാളത്തെ കളിയുടെ ഒരു പ്രത്യേകതയും ഇതാണ്. ഒരു വനിത റഫറി എങ്ങനെയാകും എന്ന ഉത്കണ്ഠയിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ത്യയിൽ നടക്കുന്ന ആദ്യ ലോകകപ്പാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവുന്നത്.
വേറെയുമുണ്ട് പ്രത്യേകതകൾ ഫിഫ അണ്ടർ–17 ലോകകപ്പിൽ ഇത് ആദ്യമായാണ് ഒരു വനിതാ റഫറി കളത്തിലിറങ്ങുന്നത്. തീരുന്നില്ല പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ വിസിലെടുക്കുന്നതും ഇത് ആദ്യമായാണ്. 2015 യുവേഫ വനിതാ ചാംപ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചത് എസ്തർ ആണ്. ഇപ്പോൾ വനിതാ ലോകകപ്പിലും റഫറിയായി പ്രഖ്യാപിക്കപ്പെട്ടു. എസ്തർ നെ കൂടാതെ ഏഴു വനിതകളെക്കൂടി ഇന്ത്യയിലെ അണ്ടർ–17 ലോകകപ്പിനായി ഫിഫ തിരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























