Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിങ് റൂമിലേക്ക് ചെന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു; എങ്ങനെയാണ് എംആര്‍ ഐ സ്‌കാന്‍ അപകടകാരിയാവുന്നത്?

01 FEBRUARY 2018 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയും സംഘവും 10ന് മടങ്ങിയെത്തും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...

നിര്‍ണായകമായ ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി ശുഭാംശു ശുക്ലയും സംഘവും...

എം ആര്‍ ഐ സ്‌കാനിംഗ് മെഷീനില്‍ കുടുങ്ങി യുവാവ് ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രോഗിയായ ബന്ധുവിന് വേണ്ടി ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിങ് റൂമിലേക്ക് കടന്നു ചെന്നതാണ് അപകടത്തിനിരയാക്കിയത്. ഓക്‌സിജന്‍ സിലിണ്ടറിനെ സ്‌കാനിങ് മെഷീനിനുള്ളിലുള്ള കാന്തിക വലയം ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു.

ഈ അപകട വാര്‍ത്ത പുറത്തുവന്നതോടെ എം ആര്‍ ഐ സ്‌കാനിംഗ് മെഷീന്റേയും അതിന്റെ പ്രവര്‍ത്തനത്തേയും സംബന്ധിച്ച് നിരവധി ചര്ച്ചകളാണ് ഉയര്‍ന്നു വന്നത്. ആളുകളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ പലതരം പ്രചരണങ്ങള്‍ വ്യാപിച്ചതോടെ എംആര്‍്‌ഐ സ്‌കാനിംഗ് മെഷീന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അപകടസാധ്യതകളെ കുറിച്ചും വിശദീകരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അരുണ്‍ മംഗലത്ത്. ഇന്‍ഫോക്ലിനിക്ക് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് എംആര്‍ഐ സ്‌കാനിംഗിന്റെ വിവിധ വശങ്ങളെ കുറിച്ച് ഡോക്ടര്‍ അരുണ്‍ മംഗലത്ത് വിശദീകരിച്ചിരിക്കുന്നത്.

1. എന്താണ് എംആര്‍ഐ സ്‌കാന്‍? മറ്റു സ്‌കാനുകളുമായി ഇതിനുള്ള വ്യത്യാസം എന്താണ്?

ശരീരഭാഗങ്ങളുടെ ആന്തരിക ചിത്രങ്ങള്‍ ലഭിക്കാന്‍ നാമുപയോഗിക്കുന്ന സംവിധാനങ്ങളായ എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവ ഉപയോഗപ്പെടുത്തുന്ന റേഡിയേഷന്‍, അമിതമായാല്‍ ശരീരത്തിനു ദോഷം ചെയ്യുന്ന സംവിധാനങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എം ആര്‍ ഐ സ്‌കാന്‍. അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിക്കുന്നത്. ശരീരത്തിന് ഹാനികരമായ റേഡിയേഷനുകള്‍ ഒന്നും ഉപയോഗിക്കാത്തതിനാല്‍ സുരക്ഷിതമാണ് ഈ സ്‌കാന്‍.

2. അതിശക്തമായ കാന്തം എന്നു പറയുമ്പോള്‍?

സങ്കല്‍പാതീതമായ ശക്തിയാണ് എം.ആര്‍.ഐ യന്ത്രത്തിന്റെ കാന്തത്തിനുള്ളത്. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പതിനായിരക്കണക്കിന് മടങ്ങ് ശക്തിയുണ്ട് ഈ യന്ത്രത്തിന്റെ കാന്തികക്ഷേത്രത്തിന്. ഭൗമോപരിതലത്തിലുള്ള ഭൂമിയുടെ കാന്തികക്ഷേത്രം വെറും മുപ്പതു മൈക്രോ ടെസ്ല ആണെങ്കില്‍ സാധാരണ കാണുന്ന ഒരു ഒന്നര ടെസ്ല (1.5ഠ) എം ആര്‍ ഐ യന്ത്രത്തിന് അതിന്റെ അമ്പതിനായിരം മടങ്ങ് ശേഷിയുണ്ട്. ഇത്തരം ശക്തമായ കാന്തിക ക്ഷേത്രത്തില്‍ ശരീരത്തിലെ വെള്ളത്തിനു പോലും കാന്തികമായ അനുരണനങ്ങള്‍ ഉണ്ടാകും. ശരീരത്തിലെ വെള്ളതന്മാത്രകളിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ ശക്തമായ കാന്തികക്ഷേത്രം എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിയാണ് ഈ സ്‌കാന്‍ ശരീരത്തിന്റെ ആന്തരിക ഘടന തിരിച്ചറിയുന്നത്.


3.അത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടെങ്കില്‍ പ്രശ്‌നമാകില്ലേ ?

കാന്തം ആകര്‍ഷിക്കുന്നതും കാന്തം ആകര്‍ഷിക്കാത്തതുമായ വസ്തുക്കള്‍ ഉണ്ട് എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. ശരീരം പോലെ കാന്തം ആകര്‍ഷിക്കാത്ത വസ്തുക്കളില്‍ ഈ കാന്തികക്ഷേത്രം തകരാറൊന്നും വരുത്തില്ല. എന്നാല്‍ കാന്തം ആകര്‍ഷിക്കുന്ന വസ്തുക്കളെ അതീവ ശക്തമായി ആകര്‍ഷിക്കാന്‍ ഈ യന്ത്രത്തിനു സാധിക്കും. ഇതാണ് ഈ യന്ത്രം മൂലമുള്ള പല അപകടങ്ങളിലേക്കും നയിച്ചിട്ടുള്ളത്.

ഉദാഹരണത്തിന് ആശുപത്രികളില്‍ ഉപയോഗിക്കുന്ന കട്ടിലുകള്‍, ഉന്തു വണ്ടികള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങി ഇരുമ്പില്‍ നിര്‍മിച്ച വസ്തുക്കളൊന്നും എംആര്‍ഐ സ്‌കാനറിന്റെ സമീപത്തേക്കു കൊണ്ടുവരാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ അതിവേഗത്തില്‍ ഇവ യന്ത്രത്തിനു നേരെ കുതിക്കുകയും ഇവയ്ക്ക് ഇടയില്‍ പെടുന്നവര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്യും.

കൂടാതെ ഇത്തരത്തിലുള്ള വസ്തുക്കള്‍ യന്ത്രത്തില്‍ വന്നു പതിക്കുമ്പോള്‍ യന്ത്രത്തിനുണ്ടാകുന്ന തകരാറുകള്‍ മൂലവും അപകടം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന യന്ത്രത്തിലെ കാന്തിക ചുരുളുകളില്‍ നിന്ന് വൈദ്യുതി പ്രവഹിക്കുകയോ തീപിടുത്തം ഉണ്ടാവുകയോ ചെയ്യാം. ഈ കാന്തിക ചുരുളുകള്‍ അതിചാലകതയില് ((super conductivtiy) നിലനിര്‍ത്താന്‍ മൈനസ് 269 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ദ്രാവക ഹീലിയമാണ് ഉപയോഗിക്കുന്നത്. ഇതു യന്ത്രത്തിനു പുറത്തേക്ക് ലീക്ക് ചെയ്തും അപകടമുണ്ടാകാം.

ഇന്‍ഡക്ഷന്‍ കുക് ടോപ്പില്‍ വച്ചിരിക്കുന്ന പാത്രം ചൂട് പിടിക്കുന്നതു പോലെ എം ആര്‍ ഐ യന്ത്രത്തിന് അകത്തു കടക്കുന്ന ലോഹഭാഗങ്ങള്‍ക്കും ചൂടുപിടിക്കാം. ഇത് ഗുരുതരമായ പൊള്ളലിലേക്ക് നയിക്കാനും സാധ്യതയുണ്ട്.


4. ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്..?

അപകടങ്ങള്‍ തടയുന്നതിന് എം ആര്‍ ഐ യന്ത്രം വളരെ ഉയര്‍ന്ന സുരക്ഷയില്‍ കാന്തികതരംഗങ്ങള്‍ കടത്തിവിടാത്ത മുറിയിലാണ് സ്ഥാപിക്കുന്നത്. അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഈ മുറിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അവിടെ നില്‍ക്കുന്ന ടെക്‌നീഷ്യന്‍ ഈ വിവരങ്ങളെല്ലാം കൃത്യമായി രോഗിയെയും ബന്ധുവിനെയും ധരിപ്പിക്കുകയും ചെയ്യുന്നു. താക്കോല്‍, കോയിനുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ ലോഹ വസ്തുക്കളും മുറിയുടെ പുറത്ത് ഉപേക്ഷിക്കണം. ഒന്നും മറന്നു പോയിട്ടില്ല എന്നത് ഒരു മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. മെഡിക്കല്‍ ഉപകരണങ്ങള്‍ എന്തെങ്കിലും രോഗിക്ക് ആവശ്യമുണ്ടെങ്കില്‍ എംആര്‍ഐ സ്‌കാനറിന്റെ അകത്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അലൂമിനിയത്തില്‍ നിര്‍മിച്ച ഓക്‌സിജന്‍ സിലിണ്ടറുകളും ടൈറ്റാനിയം ഇംപ്ലാന്റുകളും മറ്റുമായി അത്തരത്തിലുള്ള ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്.

5.ശരീരത്തില്‍ വല്ല ലോഹവും പിടിപ്പിച്ച ആളാണെങ്കിലോ രോഗി? ഉദാഹരണത്തിന് എല്ലിന് കമ്പിയിട്ട ആളോ മറ്റോ ആണെങ്കില്‍...?

എല്ലിന്റെ ശസ്ത്രക്രിയയിലും മറ്റും ഉപയോഗിക്കുന്ന കമ്പികള്‍ പലതും എംആര്‍ഐ സ്‌കാനില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇത്തരത്തിലുള്ള കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സുരക്ഷിതമായി സ്‌കാന്‍ എടുക്കാവുന്നതാണ്. എന്നാല്‍ കോക്ലിയര്‍ ഇംപ്‌ളാന്റുകള്‍, പേസ്‌മേക്കര്‍, അപകടത്തിലോ യുദ്ധത്തിലോ മറ്റോ ശരീരത്തില്‍ കുടുങ്ങിപ്പോയ ലോഹ വസ്തുക്കള്‍ എന്നിവ ഉള്ളവരില്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ സാധിക്കില്ല. ചെയ്താല്‍ അത് ഈ ഉപകരണങ്ങള്‍ തകരാറിലാകുന്നതിലേക്കോ ഗുരുതരമായ പരിക്കിലേക്കോ മരണത്തിലേക്ക് വരെയോ നയിക്കാം. ഈയിടെയായി ശരീരത്തില്‍ പിടിപ്പിക്കുന്ന പല ലോഹ ഉപകരണങ്ങളും എംആര്‍ഐ ചെയ്താല്‍ തകരാറു വരാത്ത ടൈറ്റേനിയം പോലെയുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങളാണ് ശരീരത്തില്‍ ഉള്ളതെങ്കില്‍ സുരക്ഷിതമായി സ്‌കാന്‍ എടുക്കാവുന്നതാണ്.

വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ ഏറ്റവും സുരക്ഷിതമായ സ്‌കാന്‍ സംവിധാനങ്ങളില്‍ ഒന്നാണ് എംആര്‍ഐ സ്‌കാന്‍. താരതമ്യേന പുതിയ സാങ്കേതിക വിദ്യയായതിനാല്‍ സുരക്ഷയെപ്പറ്റിയുള്ള ബോധവല്‍ക്കരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ടത്ര ലഭിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (2 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (2 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (2 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (4 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (6 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (7 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends