Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ടാറ്റൂ ചെയ്യുന്നത് മാഞ്ഞു പോകാത്തത് എന്തുകൊണ്ട് എന്നറിയണ്ടേ?

14 MARCH 2018 11:34 AM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ ശരീരത്തില്‍ നിന്നും ദിവസേന മൃതകോശങ്ങള്‍ പൊഴിഞ്ഞു പോകുന്നുണ്ട്. എന്നിട്ടും നിങ്ങള്‍ ടാറ്റൂ ചെയ്യുന്നത് മങ്ങാതെ മായാതെ നിലനില്‍ക്കുന്നതെന്തു കൊണ്ടാണെന്നറിയുമോ?

ജേണല്‍ ഓഫ് എക്‌സിപിരിമെന്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത്, ടാറ്റൂവിന്റെ നിറങ്ങള്‍ തൊലിയുടെ രണ്ടാമത്തെ നിരയായ ഡേര്‍മിസിലാണ് പറ്റിപിടിക്കുന്നത് എന്നാണ്. മാക്രോഫേജ് എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കളാണ് ഇതിനിടയാക്കുന്നതത്രേ.

ശരീരത്തിന്റെ പ്രതിരോധ സഹായിയായ ഈ കോശങ്ങള്‍, ടാറ്റൂ ചെയ്യാനായി സൂചി തൊലിയെ ഭേദിക്കുമ്പോള്‍ അവിടേയ്ക്ക് ഇരച്ചെത്തുന്നു. ശരീരത്തെ സംബന്ധിച്ചിടത്തോളം 'വിദേശിയായ' ഈ ടാറ്റൂ കളറുകളെ ഈ കോശങ്ങള്‍ കുടിച്ചിറക്കുന്നു. ഈ കോശങ്ങള്‍ ഇതിനിടെ നശിക്കുമ്പോഴും ടാറ്റൂ കളറുകള്‍ ഡെര്‍മിസ് വരെ എത്തിയിട്ടുണ്ടാകും. അപ്പോഴാണ് കോശത്തിന് പുറമേ നിന്നും ഫലപ്രദമായ ഒരു റീസൈക്ലിംഗ് പ്രക്രിയ ആരംഭിക്കുന്നത്. ഈ പ്രവര്‍ത്തനം മൂലമാണ് നിങ്ങളുടെ ടാറ്റൂ നിങ്ങളുടെ കോശഘടനയുടെ ഭാഗമായി എക്കാലവും നില്‍ക്കാന്‍ ഇടയാക്കുന്നത്.

ടാറ്റൂ കളറുകളെ കുടിച്ചു തീര്‍ത്ത മാക്രോഫേജുകളും ആ വ്യക്തി ജീവിച്ചിരിക്കുന്ന കാലത്തോളം ജീവിച്ചിരിക്കുന്നില്ല. അവ നശിക്കുമ്പോള്‍ അവയ്ക്കുള്ളിലുണ്ടായിരുന്ന ടാറ്റൂ കളറുകളെ ഡെര്‍മിസിലേയ്ക്ക് പുറംതള്ളുന്നു. ഈ സ്വതന്ത്ര്യ കളറുകളെ തൊട്ടടുത്തുള്ള മാക്രോഫേജുകള്‍ കൈവശപ്പെടുത്തുന്നു. തൊലിയുമായി ബന്ധമുള്ള കോശങ്ങളില്‍ ഈ ടാറ്റൂ കളറുകളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഏകകോശങ്ങള്‍ ഇവ മാത്രമാണ്.

ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍, പച്ച നിറത്തിലുള്ള വരകള്‍ ജനറ്റിക് എഞ്ചിനീയറിംഗിലൂടെ സൃഷ്ടിച്ച എലികളുടെ വാലില്‍ ടാറ്റൂ ചെയ്തു. ആവശ്യമുണ്ടായാല്‍ എലികള്‍ക്ക് ദോഷമൊന്നും വരാതെ തന്നെ ഇവയുടെ ഡേര്‍മിസ് മാക്രോഫേജുകളെ നശിപ്പിക്കാനാവുമായിരുന്നു. ചില ആഴ്ചകള്‍ക്കുശേഷം ടാറ്റൂവിന്റെ പച്ച നിറത്തെ വഹിക്കുന്ന മാക്രോഫേജുകളെ മാത്രം നശിപ്പിക്കുന്ന ഒരു ഇന്‍ജക്ഷന്‍ ഈ എലികള്‍ക്കു നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നിറങ്ങളെ വഹിക്കുന്ന ഈ മാക്രോഫേജുകള്‍ എല്ലാം തന്നെ നശിച്ചു. എന്നാലും ടാറ്റുകളുടെ നിറം മങ്ങിയില്ല.

ഇതിനെ പഠന വിധേയമാക്കിയപ്പോഴാണ് പുതുതായി 'നിറം' എത്തിയെന്നും അതിനെ ആഗിരണം ചെയ്ത് നിറമുള്ള പുതിയ മാക്രോഫേജ് കോശങ്ങള്‍ ഉണ്ടായതായും മനസ്സിലായത്. ഒരു 90 ദിവസത്തിനുള്ളില്‍ തന്നെ നശിച്ചു പോയ മാക്രോഫേജുകളുടെ എണ്ണത്തിനൊപ്പം പുതിയ കോശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നും നശിച്ചു പോയ കോശങ്ങള്‍ പുറത്തു വിട്ട ടാറ്റൂ നിറങ്ങള്‍ തീര്‍ത്തും മറ്റു കോശങ്ങളിലേയ്ക്ക് ആഗിരണം ചെയ്യപ്പെട്ടുവെന്നും കണ്ടെത്തി. ശരീരത്തില്‍ ടാറ്റൂ ചെയ്ത ഭാഗത്തിനരികിലായി തന്നെ ടാറ്റൂ ചെയ്ത പച്ച നിറത്തിന്റെ കണികകള്‍ ശേഖരിക്കപ്പടുന്നുണ്ടെന്നും പിന്നീട് വരുന്ന മാക്രോഫേജുകള്‍ മറ്റുള്ളവ പുറത്തു വിടുന്ന നിറങ്ങള്‍ പുന:ചംക്രമണം ചെയ്തു കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്.

ഇതിന്മേല്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഇത്തരത്തില്‍ പച്ചനിറം ടാറ്റൂ ചെയ്ത ഒരു വാല്‍ ടാറ്റൂ ചെയ്തിട്ടില്ലാത്ത, വെളുത്ത നിറമുള്ള (ആല്‍ബിനോ) എലിയുടെ വാലുമായി ഗവേഷകര്‍ ഗ്രാഫ്റ്റ് ചെയ്ത് ചേര്‍ത്തു. ആറ് ആഴ്ചകള്‍ക്കു ശേഷം ഈ എലിയെ പരിശോധിച്ചപ്പോള്‍ വെളുത്ത എലിയുടെ കോശങ്ങളാണ് മറ്റേ എലിയുടെ വാലിലെ മാക്രോഫേജുകള്‍ പുറത്തു വിടുന്ന പച്ച നിറങ്ങളെ പിടിച്ചെടുത്തു വയ്ക്കുന്നതെന്ന് കണ്ടെത്തി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇപ്രകാരം പുറത്തു വന്ന കളറുകളെല്ലാം അവ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു.

വേദനാരഹിതവും ചെലവു കുറഞ്ഞതുമായ രീതിയില്‍ ടാറ്റുകള്‍ നീക്കം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുന്നതിന് തങ്ങളുടെ ഈ പഠനഫലം പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ടാറ്റുകള്‍ നീക്കം ചെയ്യുന്നതിന് ഇന്ന് ഉപയോഗിക്കുന്നത് ലേസര്‍ രീതികളാണ് . ഇതില്‍ ലേസര്‍ ഉപയോഗിച്ച് വര്‍ണ്ണ കണികകളെ ചെറു കഷണങ്ങളാക്കുകയാണ് ചെയ്യുന്നത്. മാക്രോഫേജുകള്‍ക്ക് ഈ നിറങ്ങളെ ലിംഫ് കോശങ്ങളിലേക്ക് വഹിച്ചു കൊണ്ടു പോയി പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. എങ്കിലും ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കും എന്നതിനാല്‍ ഒരു തവണ ലേസര്‍ ചെയ്യുന്നതു കൊണ്ടു തന്നെ ടാറ്റൂ മങ്ങിപ്പോകയില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends