Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...


രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി

'അവൾ' വന്നത് ഇണയെ തേടിയോ അതോ മത്തിയും കൊഞ്ചും തിന്നാനോ ..

29 MARCH 2018 04:03 PM IST
മലയാളി വാര്‍ത്ത

അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച കേരളവും ഗോവയും ചുറ്റി ‘ലുബാന്‍’ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ ദേശാടനം തുടങ്ങിയതാണ് ലുബാൻ എന്ന പെൺ തിമിംഗിലം .
വംശനാശഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളില്‍ പെട്ടതാണ് ലുബാൻ . ഒമാന്‍ ഉള്‍ക്കടലിൽ ആകെ പതിനാലു കൂനന്‍ തിമിംഗലങ്ങൾ മാത്രമാണുള്ളത് ,അക്കൂട്ടത്തിലെ ഏക പെൺ തിമിംഗലമാണ് ലുബാന്‍. 

മറ്റുള്ള തിമിംഗലങ്ങൾ സ്ഥിരമായി പുറപ്പെടുവിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ഇവയ്ക്ക് സ്വന്തമായി ശബ്ദമുണ്ട് .10 മുതൽ 20 മിനിട്ടു വരെ തുടർച്ചയായി ഈ തിമിംഗലങ്ങൾ പാട്ടു പാടാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 വിഭാഗം കൂനൻ തിമിംഗലങ്ങൾക്കും 14 തരം പാട്ടുകളാണെന്നതും രസകരമാണ്. ഇണചേരാനാണോ അതോ ഭക്ഷണത്തെപ്പറ്റി സൂചന നൽകുന്നതാണോ യാത്രയ്ക്കിടെ വഴി തെളിക്കുന്നതാണോ ഈ പാട്ടെന്നതിനെ കുറിച്ച ഗവേഷണങ്ങൾ നടക്കുന്നതേയുള്ളു .

അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട 'കൈകളു'ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം

ഉപഗ്രഹങ്ങളുടെ സഹായത്തോടെയും ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഘടിച്ച റേഡിയോ ട്രാന്‍സിസ്റ്റര്‍ വഴിയും തിമംഗലത്തിന്റെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ കൂനന്‍ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്. പിന്നീട് കേരളതീരത്തേക്ക് നീങ്ങുകയായിരുന്നു. അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞായിരുന്നു സഞ്ചാരം.ഡിസംബര്‍ 31ന് പുതുവർഷം ആഘോഷിക്കാൻ ലുബാന്‍ കൊച്ചി ഉള്‍ക്കടലിലും എത്തി

കേരളത്തിലെ ഗവേഷകരും ലുബാന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു. ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങിലൂടെ ശ്രീലങ്കയിലേക്കും നീണ്ടു ഈ ഐതിഹാസിക യാത്ര. പക്ഷേ പിന്നീട് ലുബാനില്‍ ഘടിപ്പിച്ച ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെ പിന്നീടുള്ള വിവരങ്ങള്‍ ലഭിക്കാതായി.

എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വന്നവഴിയേ തന്നെ ലുബാന്‍ തിരിച്ചു മടങ്ങിയെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ലുബാന്‍ തിരിച്ച് മസീറ ഉള്‍ക്കടലില്‍ എത്തിയതായി ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
യാത്ര കഴിഞ്ഞ് ലുബാന്‍ മടങ്ങിയെത്തിയെങ്കിലും എന്തിനായിരുന്നു ഈ അസാധാരണ യാത്ര എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ കൂനന്‍ തിമിംഗലങ്ങള്‍ ഇത്തരത്തില്‍ യാത്ര നടത്താത്തതും ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു.

ഇണയെ തേടിയുള്ള യാത്രയായിരുന്നെന്നും അതല്ല ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടിയുള്ളതാകാം ഈ യാത്രയെന്നുമാണ് ഉയരുന്ന വാദങ്ങള്‍. വരും ദിവസങ്ങളില്‍ ലുബാന്റെ യാത്രയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം  (42 minutes ago)

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; ന  (54 minutes ago)

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (4 hours ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (4 hours ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (5 hours ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (5 hours ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (5 hours ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (5 hours ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (5 hours ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (6 hours ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (6 hours ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (6 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (6 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (6 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (7 hours ago)

Malayali Vartha Recommends