കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 2018 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 14. പ്രായം: 1998 ജൂലൈ ഒന്നിനു മുൻപും 2001 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്. രണ്ടു തീയതികളും ഉൾപ്പെടെ.
യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവ പഠിച്ചു കുറഞ്ഞതു മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.joinindianarmy.nic.in
https://www.facebook.com/Malayalivartha