അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 31 ആണ്. പിജി / റിസർച്ച് പ്രോഗ്രാമുകളുടെ അപേക്ഷകൾ ജൂൺ പത്തുവരെ സ്വീകരിക്കും.
എ) പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ
1. എം.ജെ.എം.സി (മാസ്‌റ്റർ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ):
50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
2. എംഎഫ്‌എ (മാസ്‌റ്റർ ഓഫ് ഫൈൻ ആർട്‌സ്):
50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. മൂന്നു ശാഖകളിൽ പ്രോഗ്രാമുകൾ (എ) ആനിമേഷൻ ആൻഡ് കണ്ടന്റ് മാനേജ്‌മെന്റ് (ബി) ഡിജിറ്റൽ ഫിലിം മേക്കിങ് (സി) അപ്ലൈഡ് ആർട്ട് ആൻഡ് അഡ്വെർട്ടൈസിങ്
3. എംഎ വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ:
50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
4. എംഎ കോർപറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിങ്:
50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം
ബി) അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾ
5. ബിഎസ്‍സി വിഷ്വൽ മീഡിയ:
മൂന്നു വർഷം, 50% എങ്കിലും മാർക്കോടെ മാർക്കോടെ പ്ലസ്ടു വേണം
6. ഇന്റഗ്രേറ്റഡ് ബിസിഎ–എംസിഎ:
അഞ്ചു വർഷം, 50% എങ്കിലും മാർക്കോടെ പ്ലസ്ടു.
ഇവയ്‌ക്കു പുറമേ എംകോം, എംസിഎ (മുന്നാം സെമസ്‌റ്ററിലേക്കു ലാറ്ററൽ എൻട്രി), ഇന്റഗ്രേറ്റഡ് എംഎ (ഇംഗ്ലിഷ് ഭാഷയും സാഹിത്യവും), ബിബിഎ, ബികോം, എംഫിൽ (വിഷ്വൽ മീഡിയാ ആൻഡ് കമ്യൂണിക്കേഷൻ, കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ്, ഇംഗ്ലിഷ് ഭാഷയും സാഹിത്യവും), വിവിധ മേഖലകളിലെ പിഎച്ച്‌ഡി തുടങ്ങിയ കോഴ്സുകളുമുണ്ട്.
aoap.amrita.edu/kochi എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
Amrita School of Arts and Sciences, Brahmasthanam, Edappally North, Kochi - 682 024:
Ph: 0484 280 2899;
വിശദവിവരങ്ങൾക്: www.amrita.edu/asas/kochi;
e-mail: admissions.asaskochi@gmail.com.
https://www.facebook.com/Malayalivartha