ക്ലാസ്സ്മുറികൾ ഹൈടെക്കാക്കും 'സമഗ്ര' പോര്‍ട്ടല്‍

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസാമഗ്രികള്‍ പൂര്‍ണമായും ലഭ്യമാക്കുന്ന പോര്‍ട്ടല്‍ നിലവിൽ വരുന്നു. 'സമഗ്ര' പോര്‍ട്ടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. എസ്.സി.ഇ.ആര്‍.ടി.യും ഐ.ടി അറ്റ് സ്‌കൂളും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പൊതുവിദ്യാഭ്യാസരംഗത്തെ
പോരായ്മകളെ പിന്തള്ളി നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു വിദ്യാഭ്യാസ പോർട്ടൽ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.
ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഓരോ യൂണിറ്റിലെയും ഓരോ പീരിയഡിലെയും പഠന പ്രവര്‍ത്തനത്തിന്റെ മാതൃകാ ആസൂത്രണമാണ് 'സമഗ്ര' യിലൂടെ ലഭ്യമാകുന്നത്. രാജ്യത്താദ്യമായാണ് സ്‌കൂള്‍ പാഠ്യപദ്ധതി ഐ.ടി. അധിഷ്ഠിതമാക്കുന്നതും അധ്യാപനത്തിന് ഐ.ടി. സാധ്യത ഉപയോഗപ്പെടുത്തുന്നതും.
വിദ്യാർത്ഥികൾക്കായി മൂഡില്‍ എന്ന സോഫ്റ്റ്‌വെയറും സജ്ജമായിട്ടുണ്ട്. ഇതു കുട്ടികള്‍ സ്വയംചെയ്യേണ്ട അസൈന്‍മെന്റ്കള്‍ക്കു വേണ്ടിയാണു. ആദ്യഘട്ടത്തിൽ അധ്യാപകര്‍ക്ക് മാത്രമാണ് ഇതിനുള്ള പാസ്സ്‌വേർഡ് നല്‍കുകയുള്ളൂ. പിന്നീട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കും എന്നാണ് അറിയുന്നത്.
അധ്യാപകര്‍ക്ക് അച്ചടിച്ചുനല്‍കുന്ന അധ്യാപനസഹായി ഇനിയുണ്ടാവില്ല. പഠനപ്രവര്‍ത്തനത്തിനാവശ്യമായ ചിത്രങ്ങള്‍. ചാര്‍ട്ടുകള്‍, നിശ്ചല-ചലന ദൃശ്യങ്ങള്‍, ചലച്ചിത്രഭാഗങ്ങള്‍, ശബ്ദരേഖകള്‍ എന്നിവ സമഗ്രയിലുണ്ടാകും. ടീച്ചിങ് നോട്ടും ഇനി പഴയ രൂപത്തിൽ ഉണ്ടാവില്ല. പുതിയരീതിയില്‍ ഐ.ടി. അധിഷ്ഠിത ബോധനം നടത്തുന്നതിന് 108169 അധ്യാപകര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള പരിശീലനം ഈ മാസം പൂര്‍ത്തിയാകും.
https://www.facebook.com/Malayalivartha