പോളിടെക്‌നിക് സ്പോർട്സ് ക്വാട്ട; ജൂൺ 9 വരെ അപേക്ഷിക്കാം

സർക്കാർ പോളിടെക്‌നിക്കുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൌൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സെര്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ ജൂൺ 9 നുമുന്പ് സമർപ്പിക്കണം.
ടെക്നിക്കൽ ഡിറ്റക്ടറുടെ പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ സ്പോർട്സ് കോട്ട പ്രവേശനത്തിനും ബാധകമാണ്. 2015 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കാലയളവിൽ കുറഞ്ഞത് വിദ്യാഭ്യാസ ജില്ലാ/സബ്ജില്ലാ തലത്തിൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു മൂന്നാം സ്ഥാനം നേടുന്നതാണ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത.
സ്പോർട്സ് നിലവാരം തെളിയിക്കുന്ന സെര്ടിഫിക്കറ്റുകളുടെ പകർപ്പുകൾ മുൻഗണന ക്രമത്തിൽ അപേക്ഷയോടൊപ്പം നൽകണം.
https://www.facebook.com/Malayalivartha