വിദ്യാഭ്യാസവകുപ്പിലെ ഡേറ്റാ ശേഖരണം കടലാസ് രഹിതമാക്കാൻ ഇനി 'സമ്പൂര്‍ണ'

ഇനി വിദ്യാഭ്യാസം വിരൽത്തുമ്പിൽ. ഇനി മുതൽ കേരളത്തിൽ സ്കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളില്‍നിന്നുമുള്ള വിവരശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടല്‍വഴി മാത്രമാക്കി. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. കൂടാതെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചു.
സമ്പൂര്‍ണ വരുന്നതോടെ വിദ്യാഭ്യാസവകുപ്പിലെ ഡേറ്റാ ശേഖരണ സംവിധാനവും കടലാസ് രഹിതമാകും. അതുകൂടാതെ പരീക്ഷാഭവന്‍, എസ്.എസ്.എ., ആര്‍.എം.എസ്.എ, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തുടങ്ങിയ ഏജന്‍സികള്‍ക്ക് ആവശ്യമായ ഡേറ്റ കൂടി സമ്പൂര്‍ണയില്‍ ഉൾപെടുത്താൻ പദ്ധതിയുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ വിദ്യാര്‍ഥികളുടെ പേര്, മതം, ജനനത്തീയതി എന്നിവ തിരുത്തുന്നതിന് ഡി.ഇ.ഒ-എ.ഇ.ഒ എന്നിവര്‍ക്കുണ്ടായിരുന്ന അധികാരം പ്രധാനാധ്യാപകര്‍ക്ക് നല്‍കി. 2010 ലാണ് സമ്പൂർണക്ക് രൂപം നൽകിയത്. ഇതിനെ സംബന്ധിച്ച വിഷാദ വിവരങ്ങൾ www.education.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും.
ഒന്നാംക്ലാസില്‍ ചേരുന്നതുമുതല്‍ കുട്ടികളുടെ പഠനപുരോഗതിയും അഭിരുചിയും വിലയിരുത്താന്‍ സാധിക്കുന്നതരത്തില്‍ 'സമ്പൂര്‍ണ'യെ മാറ്റിയെടുക്കുമെന്ന് ഐ.ടി.@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തുന്നവ
വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍
ഹാജര്‍, പഠനനിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള പട്ടികകള്‍.
പ്രോഗ്രസ് റിപ്പോര്‍ട്ട്
കായിക-കലാമേളകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ പ്രവേശനഫോം എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുള്ള പട്ടിക
കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡ്
അധ്യാപകരുടെയും മറ്റുജീവനക്കാരുടെയും വിശദാംശങ്ങള്‍
പ്രൊമോഷന്‍ ലിസ്റ്റ്
https://www.facebook.com/Malayalivartha