വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നു. ഇനി വനിതാ പോലീസിന്റെ നിയമനം പുതിയ വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. റാങ്ക്‌ലിസ്റ്റുകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ ആദ്യം നിയമിക്കുന്നത് തിരുവനന്തപുരത്തെ പുതിയ വനിതാ പോലീസ് ബറ്റാലിയനിലായിരിക്കും. അതിനുശേഷം ഒഴിവുകളനുസരിച് സീനിയോറിറ്റി ക്രമത്തില്‍ മറ്റ് ബറ്റാലിയനുകളിലോ ജില്ലകളിലോ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
380 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും 20 ഹവില്‍ദാര്‍മാരുടെയും തസ്തിക സൃഷ്ടിച്ചാണ് പുതിയ വനിതാ ബറ്റാലിയന് രൂപം നല്‍കിയിരിക്കുന്നത്. ഒരേ റാങ്ക്‌ലിസ്റ്റില്‍നിന്ന് വനിതാ ബറ്റാലിയനിലേക്കും മറ്റ് ബറ്റാലിയനുകളിലേക്കും ഒരേസമയം നിയമനം നടത്തുന്നത് വിവേചനത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ വനിതാ ബറ്റാലിയനില്‍ നിയമിക്കപ്പെടുന്നവര്‍ ഏത് ജില്ലക്കാരായാലും തിരുവനന്തപുരത്തെ ആസ്ഥാനത്തുതന്നെ ജോലിചെയ്യേണ്ടിവരും. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 384 ഒഴിവുകള്‍ക്കും ഇത് ബാധകമായിരിക്കും.
https://www.facebook.com/Malayalivartha























