നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷില്‍) ബിരുദ പഠനത്തിന് അവസരം

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) കേള്‍വിശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി നടത്തുന്ന ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകള്‍: ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ).
യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യം.
നിഷ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ലോജിക്കല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ ഓരോ പേപ്പര്‍ വീതം പ്രവേശന പരീക്ഷയുണ്ടാകും. ബി.എഫ്.എ പ്രവേശനത്തിന് പ്രത്യേക അഭിരുചി പരീക്ഷ കൂടി അപേക്ഷാര്‍ത്ഥി അഭിമുഖീകരിക്കണം.
അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി http://admissions.nish.ac.in/എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 20 വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ക്ക്: 0471 3066635
https://www.facebook.com/Malayalivartha