ഐ.ഐ.ടി, എന്‍.ഐ.ടി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 15 മുതല്‍ 26 വരെ

ജെ.ഇ.ഇ. (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍)യില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.എസ്.എം, ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവിടങ്ങളില്‍ ബി.ഇ., ബി.ടെക്, ബി.ആര്‍ക് കോഴ്‌സുകളിലേക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാവുന്നതാണു.
കോഴ്‌സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാനും രജിസ്‌ട്രേഷനും ജൂണ് 15 ന് രാവിലെ പത്തു മുതല്‍ 26 ന് വൈകീട്ട് അഞ്ചുവരെയാണ് അവസരം. കൗണ്‍സലിങ് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ്.
www.josaa.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.
ഹെല്പ് ഡെസ്ക് കോഴിക്കോട് എന്‍.ഐ.ടി. കാമ്പസില്‍ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ 26 വരെ ഓഫീസ് സമയത്ത് (രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30വരെ) സേവനം ലഭ്യമാകും.
ഇ - മെയില്‍: ugadmissions@nitc.ac.in, ഫോണ്‍: 0495 2286118, 2286110.
https://www.facebook.com/Malayalivartha