എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്) തസ്തികയിലെ 105 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, സിക്കിം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് അവസരം.
യോഗ്യത: പത്താംക്ലാസ്/ തത്തുല്യം. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ ട്രേഡുകളില്‍ ഒന്നില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ പന്ത്രണ്ടാംക്ലാസ് തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാവണം. ശാരീരികക്ഷമതാ പരിശോധന ഉണ്ടാവും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.aai.aero/public_notices/aaisite_test/main_new.jsp.
https://www.facebook.com/Malayalivartha