സര്‍ക്കാര്‍ ഉദ്യോഗം നേടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സര്‍ക്കാര്‍ ഓഫീസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സര്‍ക്കാര്‍ ഓഫീസ് ഇവിടെ നമ്മുടെ ഇന്ത്യയിൽ. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള കൊയില്‍ തഹസില്‍ ഓഫീസില്‍ എല്ലാ ദിവസവും അതിരാവിലെ പഠിതാക്കളുടെ തിരക്കാണ്. സര്‍ക്കാര്‍ സേവനത്തിനല്ല മറിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിനാണ് ഇവർ എത്തുന്നത്. 250 ഓളം വിദ്യാർത്ഥികളാണ് ഇവിടെ ജോലി നേടാനായി പരിശ്രമിക്കുന്നത്. അകലെയുള്ള വിദ്യാർത്ഥികൾക്ക് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തഹസില്‍ ഓഫീസിലെ മീറ്റിങ്ങ് ഹാളിലാണ് ഇവർ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസുകൾ രാവിലെ ആരംഭിച്ചു ഓഫീസ് സമയത്തിന് മുൻപേ അവസാനിപ്പിക്കുന്നു. പകൽ സമയങ്ങളിൽ പതിവുപോലെ ഓഫീസർസ് അവരുടെ ഓഫീസ് ജോലിയും ചെയ്യുന്നുണ്ട്. പ്രദേശത്തെ ഡപ്യൂട്ടി കളക്ടര്‍, എഡിഎം, എസ്ഡിഎംകള്‍ തുടങ്ങിയവര്‍ ക്ലാസെടുക്കാനെത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. പാവപ്പെട്ട 25 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന ബീഹാറിലെ സൂപ്പര്‍ 25 എന്ന സംരംഭമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഇവിടുത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ കോച്ചിങ്ങ് സെന്ററില്‍ പോയി പരിശീലനം നേടാന്‍ പണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സഹായം എന്ന രീതിയിൽ ആണ് ഈ സംരംഭം തുടങ്ങിയത്. പരീക്ഷാ പരിശീലനത്തിന് ശേഷം അഭിമുഖ പരീക്ഷയ്ക്കുള്ള പരിശീലനം കുടി നല്കാൻ ഇവർ പദ്ധതിയിടുന്നുണ്ട്. എന്തായാലും സർക്കാർ ഓഫീസുകൾ നീതികേടിന്റെ പര്യായം മാത്രമല്ലെന്ന് നമുക്ക് തിരുത്തേണ്ടിയിരിക്കുന്നു. മാത്രവുമല്ല ഈ ഉദ്യമം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കും കുടി വ്യാപിപ്പിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha