എന്‍ജിനിയറിങ് / ബിഫാം കോഴ്സുകളിലേക്കുമുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബിഫാം കോഴ്സുകളിലേക്കുമുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 28ന് രാവിലെ പത്തിന് ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ട്രയൽ അലോട്ട്മെന്റ് ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്/ കോളേജ് സാധ്യതമാത്രമാണ് സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനും ഇതിനോടകം നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും ഇന്ന് പകല്‍ മൂന്നു മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്സ്- കോളേജ് കോമ്പിനേഷനുകളിലേക്ക് പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകള്‍ നല്‍കാന്‍ അവസരമുണ്ടായിരിക്കുന്നതല്ല.
https://www.facebook.com/Malayalivartha