MBBS/BDS അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

MBBS/BDS അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. www.mcc.nic.in എന്ന വെബ്‌സൈറ്റില്‍ കൂടിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. NEETUG 2017 ല്‍, MCI/DCI വ്യവസ്ഥകള്‍ പ്രകാരമുള്ള കട്ട് ഓഫ് മാര്‍ക്ക് നേടിയ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള എല്ലാവര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന് രണ്ടു റൗണ്ടുകള്‍ക്കുമുമ്പും അവസരമുണ്ടായിരിക്കും.
ഇതനുസരിച്ച് അണ്‍ റിസര്‍വ്ഡ്/അദേഴ്‌സ് വിഭാഗത്തില്‍ 131 മാര്‍ക്ക് നേടിയവര്‍, UR PH വിഭാഗത്തില്‍ 118 മാര്‍ക്ക് നേടിയവര്‍, SC/ST/OBC വിഭാഗത്തിലെയും ഈ വിഭാഗങ്ങളിലെ PH കാറ്റഗറിയിലെയും 107 മാര്‍ക്കു നേടിയവര്‍ എന്നിവര്‍ക്ക് 15 ശതമാനം AIQ കൗണ്‍സിലിംഗില്‍ പങ്കെടുക്കാം.
ആദ്യ റൗണ്ടിനു മുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവയ്ക്ക്, രണ്ടാം റൗണ്ടിനു മുമ്പ് രജിസ്റ്റര്‍ ചെയ്ത്, രണ്ടാം റൗണ്ടില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം സൗകര്യമുണ്ടായിരിക്കും. രണ്ടാം റൗണ്ടിനുശേഷം, പ്രവേശനം നേടിയവര്‍ക്ക്, അവരുടെ സീറ്റ് വേണ്ടെന്നുവെച്ച് പോകാന്‍ കഴിയില്ല. സ്റ്റേറ്റ് ക്വാട്ടയിലേക്കോ മറ്റ് സ്വകാര്യ കോളേജുകളിലോ പ്രവേശനം നേടുന്നതിന് രണ്ടാം റൗണ്ടില്‍ AIQ ല്‍ പ്രവേശനം നേടിയവര്‍ക്ക് കഴിയില്ല.
രജിസ്‌ട്രേഷന് MCC വെബ്‌സൈറ്റ്
15 ശതമാനം AIQ ഓണ്‍ലൈന്‍ കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍, വിദ്യാര്‍ത്ഥി ആദ്യം, www.mcc.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജൂലായ് 3 മുതല്‍ ജൂലായ് 11 വൈകീട്ട് 5 മണിവരെ സമയമുണ്ടാകും.
ഓപ്ഷൻ നൽകുമ്പോൾ കൂടുതൽ താല്പര്യമുള്ളക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന രീതിയിലാവണം. എത്ര ചോയ്‌സുകള്‍ വേണമെങ്കിലും തിരഞ്ഞെടുത്ത്, വിദ്യാര്‍ത്ഥിക്കു നല്‍കാം. പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ അലോട്ടുമെന്റ് ലഭിച്ചാല്‍ പോകുമെന്നുറപ്പുള്ളവ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ. കാരണം, രജിസ്റ്റര്‍ ചെയ്ത ഒരു ചോയ്‌സ് അനുവദിക്കപ്പെട്ടാല്‍, അതു സ്വീകരിക്കാന്‍, വിദ്യാര്‍ത്ഥി ബാധ്യസ്ഥനാണ്. സ്വീകരിച്ചില്ലെങ്കില്‍, ഏക അലോട്ടുമെന്റ് നഷ്ടപ്പെടുന്നതാണ്. കൂടാതെ തുടര്‍ന്നുള്ള റൗണ്ടില്‍ പങ്കെടുക്കാനും കഴിയില്ല.
https://www.facebook.com/Malayalivartha