ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പഠനം സൗജന്യം

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് ഇനി പഠനവും ഫ്രീ ആയി. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) പുതിയ വിജ്ഞാപനം ഇറക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തെളിയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.
ഇഗ്നോയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ട്രാന്‍ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പുതിയ നടപടി സഹായകരമാകുമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു. അതുകൂടാതെ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തീരുമാനമാണ് ഇഗ്നോ നടപ്പാക്കുന്നതെന്നും ശീതള്‍ പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇഗ്നോയുടെ ഈ പുതിയ വിജ്ഞാപനം ട്രാൻസ് ജൻഡേഴ്സിന്റെ ഇടയിൽ ഒരു പുതിയ വഴിത്തിരിവാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha