എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു

എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അഫിലിയേറ്റഡ് സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം സർക്കാർ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ സ്വീകരിക്കും. പുതുതായി ആഡ് ചെയ്തിട്ടുള്ള എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകാവുന്നതാണ്.
ജൂലൈ 10നു വൈകിട്ടു രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കുകയോ, ആവശ്യമില്ലാത്തവ റദ്ദാക്കുകയോ, പുതിയ കോളജുകളിലേക്കോ കോഴ്സുകളിലേക്കോ ഓപ്ഷൻ നൽകുകയോ ചെയ്യാൻ ഒൻപതിനു രാവിലെ ഒൻപതു വരെ സമയം ഉണ്ടാകും. നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്മെന്റിനു പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ ഹോംപേജിൽ കയറി ഓപ്ഷൻ കൺഫേം ചെയ്യണം.
11 മുതൽ 14 വരെ, തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളിൽ ഫീസ് അടയ്ക്കാം. ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവരും ലഭിച്ചവരും അടുത്ത അലോട്മെന്റിനു പരിഗണിക്കപ്പെടാൻ കൺഫേം ചെയ്യണം. അല്ലാത്ത പക്ഷം ഹയർ ഓപ്ഷനുകൾ റദ്ധാക്കുകയും, തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുകയുമില്ല.
രണ്ടാംഘട്ട അലോട്മെന്റിൽ 13 കോളജുകളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളും 36 സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സുകളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha