ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൈനിക ഒാഫിസർ ആകാൻ പരിശീലനം നൽകുന്നു

സേനാവിഭാഗങ്ങളിൽ പ്രീ സർവിസസ് സെലക്ഷൻ ബോർഡ് റിക്രൂട്മെന്റിനായുള്ള (പ്രീ എസ്.എസ്.ബി) പരിശീലനം നൽകുന്നു. മൂന്നുമാസം താമസിച്ചു പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, എൽഎൽ.ബി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സൈനിക ജോലികൾക്ക് നിഷ്കർഷിച്ചിരിക്കുന്ന ശാരീരിക യോഗ്യതകൾ ഉള്ളവരായിരിക്കണം.
സർക്കാർ അംഗീകൃത പരിശീലന കേന്ദ്രമായ കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ -പി.ആർ.ടി.സി-ക്കാണ് പരിശീലന ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഗുണഭോക്തൃ വിഹിതമായി 2000 രൂപ അടക്കണം. 40 പേർക്കാണ് ആദ്യബാച്ചിൽ പ്രവേശനം. അഭിരുചി പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉയരം, തൂക്കം, നെഞ്ചളവ്, പൂർണമായ മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം അഡ്മിനിസ്ട്രേറ്റർ, പ്രീ റിക്രൂട്മെന്റ് ട്രെയിനിങ് സെന്റർ, സിവിൽ സ്റ്റേഷൻ (പി.ഒ) കോഴിക്കോട് - 20 വിലാസത്തിൽ തപാൽ മുഖേനയും ഇ-മെയിൽ ഐ .ഡി calicutprtc@gmail.com, navasjana@gmail.com ഇ-മെയിൽ മുഖേനയും അയക്കാവുന്നതാണ്. അവസാന തീയതി 31. ഫോൺ: 0495-2373485, 9447469280, 9447546617.
https://www.facebook.com/Malayalivartha