യുപി ക്ളാസുകളില്‍ ഇനി മലയാളത്തിളക്കം പരിശീലന പദ്ധതി

ഭാഷാപ്രശ്നം നേരിടുന്ന യുപി വിഭാഗം കുട്ടികളെ 25 മണിക്കൂര്‍ പരിശീലനംകൊണ്ട് ഭാഷ പ്രാവീണ്യം ഉള്ളവരാക്കി മാറ്റാൻ പുതിയ പദ്ധതി ആവിഷ്കരിച്ചു. എസ്എസ്എ പദ്ധതി എന്നാണതിന്റെ പേര്. ഇതിനായി എസ്എസ്എ 2451 ബിആര്‍സി അധ്യാപകര്‍ക്ക് അഞ്ചുദിവസം പരിശീലനം നല്‍കി. പരിശീലനം നേടിയ ഇവര്‍ 27 മുതല്‍ സംസ്ഥാനത്തെ 4,800 വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അഞ്ചുദിവസംവീതം പരിശീലനം നല്‍കും.
ട്രെയ്നര്‍മാര്‍, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവരില്‍നിന്നും രണ്ടുപേര്‍ അടങ്ങുന്ന സംഘം സ്കൂളിലെത്തി ഇരുപത് കുട്ടികള്‍വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകുന്നത്. ആഗസത് രണ്ടിന് സംസ്ഥാനത്തെ 159 ബിആര്‍സികള്‍ക്കു കീഴിലും ആദ്യഘട്ടപരിശീലനം പൂര്‍ത്തിയാക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ മലയാളപഠനം 100 ശതമാനം പൂര്‍ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. എസ്എസ്എ സംസ്ഥാന കണ്‍സള്‍ട്ടന്റ് ടി പി കലാധരന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എം വി ഗംഗാധരന്‍, കെ ആര്‍ അശോകന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി പരമേശ്വരന്‍, എ ശ്രീകുമാര്‍, ബിആര്‍സി ട്രെയ്നര്‍മാരായ പി മഞ്ജുഷ, രാജേഷ് എസ് വള്ളിക്കോട്, ജി രവി, ടി ടി പൌലോസ് എന്നിവരുടെ നേതൃത്വത്തിലാണ് മലയാളത്തിളക്കം പരിശീലനക്രമം രൂപീകരിച്ചത്.
https://www.facebook.com/Malayalivartha