കമ്പനി/കോർപറേഷൻ; ലാസ്റ്റ് ഗ്രേഡ് പരീക്ഷ തീയതി നിശ്ചയിച്ചു

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ പരീക്ഷ നടത്തിപ്പിനെക്കുറിച്ചു പി എസ് സി ധാരണയായി. ഒക്ടോബര്‍ 7, 28 തീയതികളിൽ നടത്താൻ ആണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നെ ജില്ലകളിൽ ഒക്ടോബര്‍ 7 നും. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള അപേക്ഷകർക്ക് ഒക്ടോബര്‍ 28 നുമാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ആണ് പരീക്ഷ സമയം.
രണ്ടു ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നതെങ്കിലും ഒരു റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിക്കുക. 11,83,328 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്. രണ്ടു പരീക്ഷകളുടെയും മാർക്കുകൾ സ്റ്റാൻഡേർഡൈസ് ചെയ്താണ് റാങ്ക് നിർണയിക്കുന്നത്.
https://www.facebook.com/Malayalivartha