Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആനിമേഷൻ: വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല

11 AUGUST 2017 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ആനിമേഷൻ.സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും അ​തി​ൽ മു​ന്നേ​റാ​നും ആ​നി​മേ​ഷ​ൻ പ​ഠ​നം സ​ഹാ​യി​ക്കും പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശികഥകളുമാണ് എക്കാലത്തും ആനിമേഷന് ഇഷ്ടപ്പെട്ട വിഷയങ്ങൾ. അടുത്തിടെയായി സയൻസ് ഫിക്ഷൻ പോലുള്ള സാങ്കൽപിക കഥകളിലും ആനിമേഷൻ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. കാ​ഴ്​​ച​യു​ടെ വ​ർ​ണ​ലോ​കത്തെക്ക്കാഴ്ചക്കാരെ കൊണ്ടുപോകുന്നതാണ് ആ​നി​മേ​ഷ​ൻ മേ​ഖ​ല.

മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ മാ​ത്രം മു​ന്നി​ൽ ക​ണ്ടാ​യി​രു​ന്നു ക​ലാ സൃ​ഷ്​​ടി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന്​ ആ​നി​മേ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​വും പ്ര​യോ​ഗ​വും മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ടു​ന്ന രം​ഗ​ങ്ങ​ളെ​യും കീ​ഴ്​​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ, വി​ഡി​യോ ഗെ​യി​മു​ക​ൾ, വെ​ബ്​​സൈ​റ്റു​ക​ൾ, പ​ഠ​ന അ​നു​ബ​ന്ധി​യാ​യ സീ​ഡി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ൽ ‘ആ​നി​മേഷാൻ തരംഗം എത്തിക്കഴിഞ്ഞു. നമ്മുടെ ധാരണകൾക്കും ബുദ്ധിക്കും അപ്പുറത്ത് തീർത്തും വ്യത്യസ്തമായ സാങ്കൽപികകഥാപാത്രങ്ങളെ സൃഷ്ടിക്കാം എന്നതാണ് ആനിമേഷന്റെ ഏറ്റവും മികച്ച വശം

സ്വാ​ഭാ​വി​ക​മാ​യും വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യ വ​ള​ർ​ച്ച​നി​ര​ക്ക്​ കാ​ണി​ക്കു​ന്ന ക​രി​യ​ർ മേ​ഖ​ല​യാ​ണ്​ ആ​നി​മേ​ഷ​ൻ.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആനിമേഷൻ മേഖലയിൽ ഇന്ത്യക്ക് മേൽക്കൈയുണ്ട്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യമുള്ള വലിയൊരു കൂട്ടം വിദഗ്ധരും മികച്ച സാങ്കേതികവിദ്യയുൾക്കൊള്ളുന്ന സ്റ്റുഡിയോകളുമാണ് ഇതിന്റെ പ്രധാന കാരണം. ഇതുകൂടാതെ ആനിമേഷനുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യയിൽ വളരെ കുറഞ്ഞ ചെലവേ ആവശ്യമുള്ളൂതാനും. വിവിധ ആനിമേഷൻ കമ്പനികളുടെ ജോലികൾ ഇന്ത്യയിലേക്ക് ധാരാളമായി ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണ്.

നൂറുകണക്കിനാളുകൾ വിവിധ മേഖലകളിൽ നടത്തുന്ന ജോലികളുടെ പൂർണതയിലാണ് ഒരു ആനിമേഷൻ സീൻ പൂർത്തിയാകുന്നത്. സി​നി​മ​യു​ടെ ശാ​സ്​​ത്ര നി​യ​മം​ത​ന്നെ​യാ​ണ്​ ആ​നി​മേ​ഷ​ന്റെ സൃ​ഷ്​​ടി​യി​ലും ഉ​ൾ​ചേ​ർ​ന്നി​ട്ടു​ള്ള​ത്. ആ​നി​മിഷന്റെ പി​താ​വ്​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന വാ​ൾ​ട്ട്​ ഡി​സ്​​നി രൂ​പം​കൊ​ടു​ത്തി​ട്ടു​ള്ള പ്രാ​ഥ​മി​ക നി​യ​മ​ങ്ങ​ളാ​ണ്​ ഇ​ന്നും ലോ​ക​ത്തെ​വി​ടെ​യും ഉ​ള്ള ആ​നി​മേ​ഷ​ൻ പ​ഠ​ന സി​ല​ബ​സി​ലെ കേ​ന്ദ്ര ആ​ശ​യം

ഒരു ആനിമേഷൻ സീനിന്റെ നിർമ്മാണം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും: പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ. ആനിമേഷൻ സീനിൽ നടക്കുന്ന വിവിധ പ്രക്രിയകളുടെ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടമാണ് പ്രീ-പ്രൊഡക്ഷൻ. തിരക്കഥ, സ്റ്റോറിബോർഡ്, എൻവയോൺമെന്റ് ഡിസൈൻ, പ്രോപ് ഡിസൈൻ, ആനിമാറ്റിക്സ് എന്നിവയാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുന്ന പ്രധാന പ്രവൃത്തികൾ. പ്രൊഡക്ഷൻ ഘട്ടത്തിലേക്കെത്തുമ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകൾ നടപ്പാക്കപ്പെടുന്നു. ഇന്ത്യയിലെ ആനിമേഷൻ സ്റ്റുഡിയോകളിൽ നടക്കുന്നത് പ്രധാനമായും ഈ പ്രവർത്തനങ്ങളാണ്. ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, പശ്ചാത്തലമൊരുക്കൽ, ആനിമേഷൻ, ഇൻ ബിറ്റ്വീനിംഗ്, ക്ലീൻ-അപ്, ഇങ്ക് പെയ്ന്റിംഗ്, കമ്പോസിറ്റിംഗ് എന്നിവ ഈ ഘട്ടത്തിൽ നടക്കുന്നു. പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകളിലേക്ക് കഥാപാത്രങ്ങളുടെ ശബ്ദം, ഗാനങ്ങൾ, വിവരണം എന്നിവ സംയോജിപ്പിക്കലാണ് പോസ്റ്റ് പ്രൊഡക്ഷനിൽ നടക്കുന്നത്. എഡിറ്റിംഗ് ആണ് ഈ ഘട്ടത്തിലെ പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം. പ്രീ-പ്രൊഡക്ഷനിൽ ആസൂത്രണം ചെയ്തതുപോലെയാണ് പ്രൊഡക്ഷൻ പൂർത്തിയായിരിക്കുന്നത് എന്നും പോസ്റ്റ് പ്രൊഡക്ഷനിൽ ഉറപ്പുവരുത്തും.

ഒട്ടേറെ പേർ ചേർന്ന് പൂർത്തിയാക്കുന്ന ജോലിയാണ് ആനിമേഷൻ എന്നതിനാൽ ഈ മേഖലയിൽ ഏത് ഘട്ടത്തിൽ ജോലിയെടുക്കാനാണ് നിങ്ങൾക്ക് താൽപര്യം എന്നതാണ് പ്രധാനം. ഉദാഹരണമായി നിങ്ങൾ നല്ലൊരു ചിത്രകാരനാണെങ്കിൽ സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടാം. കൂടാതെ ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, ഇൻബിറ്റ്വീനിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നല്ല കളർ സെൻസും രംഗാവബോധവുമുണ്ടെങ്കിൽ പശ്ചാത്തലം ഡിസൈൻ ചെയ്യുന്നതിൽ വിദഗ്ധനാകാൻ സാധിക്കും. ഈ അഭിരുചികളും കഴിവുകളും ഉള്ളയാൾക്ക് വിവിധ ആനിമേഷൻ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ആനിമേഷൻ പ്രക്രിയകൾ പൂർത്തിയാക്കാനും സാധിക്കും.

ശബ്ദം, വിവരണം, ഗാനങ്ങൾ എന്നിവ നൽകാൻ ചിത്രകലയേക്കാളുപരി ശബ്ദവിന്യാസത്തിലും സംഗീതത്തിലുമുള്ള താൽപര്യമാണ് ആവശ്യം. അതുപോലെ വിവിധ പ്രക്രിയകളിലൂടെ പൂർത്തിയായ ആനിമേഷൻ സീനുകളെ വൃത്തിയാക്കുന്ന ക്ലീൻ-അപ് ആർട്ടിസ്റ്റാകാനും ചിത്രകാരനാകണമെന്നില്ല. പകരം നല്ലൊരു സോഫ്റ്റ്വെയർ ഉപയോഗിച്ച് തനിക്ക് ലഭിച്ച ജോലി ഭംഗിയായി പൂർത്തിയാക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. എന്തുതന്നെയായാലും ആനിമേഷൻ രംഗത്ത് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് നല്ല ഡിസൈൻ അഭിരുചിയുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.


ചുരുക്കിപ്പറഞ്ഞാൽ ചിത്രം വരക്കാനുള്ള കഴിവും അത്യാവശ്യം ഭാവനയും കൈമുതലായുണ്ടെങ്കിൽ ഈ രംഗത്ത് തിളങ്ങാം.


ആ​നി​മേ​ഷ​ൻ പ​ഠ​ന​ത്തി​ന്​ താ​ഴെ പ​റ​യു​ന്ന കോ​ഴ്​​സു​ക​ൾ കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​ണ്.
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ, ഡിപ്ലോമ കോ​ഴ്​​സു​ക​ൾ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ, ബി.​എ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ, ബി.​എ​സ്​​സി ഡി​ഗ്രി കോ​ഴ്​​സു​ക​ൾ.
സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, ഡി​ഗ്രി കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ പ്ല​സ്​ ടു ​ആ​ണ്. എ​ന്നാ​ൽ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ടാ​ക​ണം.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ
സി-​ഡി​റ്റ്​ -തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മാ​യും പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ.
സെന്റ് ജോ​സ​ഫ്​ കോ​ള​ജ്​ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ച​ങ്ങ​നാ​ശ്ശേ​രി:
ബി.​എ. ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ,
ഡി.​സി സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, വാ​ഗ​മ​ൺ, ഇ​ടു​ക്കി: ബി.​എ. വി​ഷ്വ​ൽ ആ​ർ​ട്​​സ്, എം.​ഇ.​എ​സ്​ കോ​ള​ജ്, മാ​റ​മ്പി​ള്ളി, ആ​ലു​വ:
ബി.​വോ​ക്​ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, ശാ​ന്തി​ഗി​രി കോ​ള​ജ്​ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്, വ​ഴി​ത്ത​ല, ഇ​ടു​ക്കി: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ മോ​ഡ​ൽ , തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജ്, കാ​സ​ർ​കോ​ട്​​: ബി.​എ​സ്​​സി വി​ഷ്വ​ൽ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ വി​ഷ്വ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ആ​ർ​ട്​​സ്: ഡി​പ്ലോ​മ ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ എ​ഫ​ക്​​ട്​​സ്, എ​ൽ​ദോ മാ​ർ ബ​സോ​ലി​യോ​സ്​ കോ​ള​ജ്, കോ​ത​മം​ഗ​ലം: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്​​സ്, എം.​എ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, എം.​എ ആ​നി​മേ​ഷ​ൻ, സി-​ആ​പ്​​റ്റ്​ മ​ൾ​ട്ടി​മീ​ഡി​യ അ​ക്കാ​ദ​മി -കൊ​ടു​ങ്ങ​ല്ലൂ​ർ, കെ​ൽ​ട്രോ​ൺ ആ​നി​മേ​ഷ​ൻ കാ​മ്പ​സ്​ -തൃ​ശൂ​ർ: ഡി​പ്ലോ​മ ഇ​ൻ 3ഡി ​ആ​നി​മേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, അ​രി​ന ആ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം:

ഷോ​ർ​ട്ട്​​ടേം കോ​ഴ്​​സു​ക​ൾ, ഡി​പ്ലോ​മ, ബി.​എ​സ്​​സി മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ.
സി​നി​മ​യി​ലും അ​നു​ബ​ന്ധ രം​ഗ​ങ്ങ​ളി​ലും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ അ​നു​ബ​ന്ധ സീ​ഡി​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ആ​നി​മേ​ഷ​ൻ ക​മ്പ​നി​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​നി​മേ​ഷ​ൻ കോ​ഴ്​​സ്​ പ​ഠി​ച്ച്​ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കും. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends