തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ മന്ത്രിസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ രാജിവച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇലക്ഷന്‍ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആറിന് പോളിംഗും ഒന്‍പതിന് വോട്ടെണ്ണലും നടക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധുരാന്തകത്ത് ടി.വി.കെയും ധാരാപുരത്ത് ഡി.എം.കെയും ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കമുള്ള അഞ്ച് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ഹിര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി അഞ്ചു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും. പുതുച്ചേരിയില്‍ തട്ടന്‍ചാവടി, പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. അസമിലെ നഗോണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രികകള്‍ ഈ മാസം 16 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
https://www.facebook.com/Malayalivartha



























