കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ കത്തു നല്‍കി. തൃശ്ശൂര്‍ കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയത്. ദേശീയപാത നിര്‍മ്മാണ മേഖലയില്‍ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗ് തടയുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























