അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്

അമുലിന്റെ ഏറ്റവും പുതിയ പരസ്യത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമ. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ.ഡി ആണ്. നിവിനും മമിതയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ രൂപങ്ങളാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇവര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് അമുല്‍ ബട്ടറിനൊപ്പം ബ്രഡ് കഴിക്കുന്ന രംഗമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ടൈറ്റില്‍ പരിഷ്‌കരിച്ച് ബട്ടര്‍ലഹേം കുടുംബ യൂണിറ്റ് എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. അമുല്‍ സൂപ്പര്‍ഹിറ്റ് ടേസ്റ്റ് എന്നും പരസ്യത്തിലുണ്ട്. മലയാളം റോംകോം ചിത്രം ഹൃദയങ്ങള്‍ കീഴടക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പരസ്യ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
പരസ്യം വൈറലായതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പോസ്റ്റില്‍ കമന്റുമായി എത്തി. സൂപ്പര്‍ഹിറ്റായ പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് നിര്‍മ്മിച്ചത്. ഗിരീഷ് എ.ഡിയോടൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























