മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി അനഘ നടത്തിവന്ന സമരം അവസാനിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അനഘയ്ക്ക് മലയാള സര്‍വകലാശാലയില്‍ തന്നെ പഠനം തുടരാന്‍ അവസരമുണ്ടാകും. ഗൈഡിനെ സര്‍വകലാശാല നിയോഗിക്കും. കൊ.ഗൈഡിനെ കൂടി അനുവദിക്കണമെന്ന് ആവശ്യപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കും. അനഘയുടെ മറ്റ് പരാതികള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കും.
24ാം ദിവസമാണ് അനഘ സമരം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു അനഘ. ജാതി അധിക്ഷേപം നടത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഗവേഷണത്തിന്റെ ഭാഗമായ ഡോക്ടറല്‍ കമ്മറ്റി കൂടുക, ആവശ്യമായ അക്കാദമിക സൗകര്യം ഒരുക്കുക, രജിസ്ട്രാര്‍, ടഇ/ ടഠ സെല്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹോസ്റ്റലില്‍ അതിക്രമം നടത്തിയ സഹവിദ്യാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
https://www.facebook.com/Malayalivartha



























