Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്‌ളോഗിംഗിൽ കൂടി വരുമാനം നേടാം

13 APRIL 2018 11:54 AM IST
മലയാളി വാര്‍ത്ത

 തലയിലുള്ള കാര്യം, കൈയിലുള്ള സ്മാര്‍ട്ട്ഫോണിലൂടെ അവതരിപ്പിച്ചാല്‍മാത്രം മതി, വീഡിയോ ബ്‌ളോഗിങ് അഥവാ വ്‌ളോഗിങ് എന്ന ഈ ന്യൂജനറേഷന്‍ തൊഴിൽ മേഖലയിൽ ശോഭിക്കാം.

പ്രായമോ വിദ്യാഭ്യാസമോ ഒരു പ്രശ്‌നമല്ല. പണമെന്നുമാത്രം ചിന്തിക്കാതെ താത്പര്യത്തോടെ സമീപിച്ചാല്‍ മികച്ച വരുമാനവും നേടാം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ഇന്റര്‍നെറ്റ് നല്‍കാന്‍ മൊബൈല്‍ കമ്പനികൾ മത്സരിച്ചതോടെ കൂടുതല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങി. അഞ്ചുലക്ഷം കോടി ആളുകള്‍ ദിനവും കാണുന്ന യൂട്യൂബ് ഇന്ന് ടെലിവിഷന്‍ മേഖലയ്ക്കുപോലും ഒരു വെല്ലുവിളിയാണ്.

ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ സഹായകമാണെന്ന് നിര്‍മാതാക്കള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മൊബൈല്‍ഫോണ്‍ മുതല്‍ ഹോട്ടല്‍വരെ റിവ്യൂചെയ്യാന്‍ പ്രമുഖ കമ്പനികൾ വ്‌ളോഗര്‍മാരെ സമീപിക്കുന്നു.

അറിവുള്ള വിഷയം, അനുഭവജ്ഞാനമുള്ള മേഖല, ഹോബികള്‍വരെ വിഷയമാക്കണം. ആകര്‍ഷകവും വ്യത്യസ്തവുമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക

അവതരണരീതി: വിഷയത്തിനനുസരിച്ച്‌ തീരുമാനിക്കാം. ഉദാ: യാത്രാവിവരണങ്ങള്‍ സെല്‍ഫിയായി ചിത്രീകരിക്കാം, പാചകമാണെങ്കില്‍ അടുക്കളയില്‍വെച്ച്‌ പകര്‍ത്താം, ടെക് വാര്‍ത്തകള്‍ ഗ്രാഫിക്‌സുകളിലൂടെ വിവരിക്കാം.

ലക്ഷ്യം: സാമൂഹികമാധ്യമങ്ങളില്‍ പ്രേക്ഷകരെ കണ്ടെത്താന്‍ സ്ഥിരത അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വീഡിയോ പോസ്റ്റ് ചെയ്യണം. അഞ്ചോ പത്തോ വീഡിയോയ്ക്കുള്ള ഉള്ളടക്കം മനസ്സില്‍കണ്ടുവേണം തുടങ്ങാന്‍. ജോലിയുള്ളവരും വിദ്യാര്‍ഥികളും വ്‌ളോഗിങ്ങിന് എത്രനേരം മാറ്റിവെക്കാനാകും എന്നുകൂടി കണക്കാക്കണം.ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആണ് ഒരു നല്ലൊരു വ്‌ളോഗറാകുന്നത്.


വീഡിയോ ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ഒരു സ്മാര്‍ട്ട്ഫോണ്‍തന്നെ ധാരാളം. ഡെസ്‌ക്ടോപിലും ലാപ്ടോപ്പിലും എഡിറ്റിങ് ചെയ്യാന്‍ വിന്‍ഡോസിനൊപ്പം സൗജന്യമായി ലഭിക്കുന്ന മൂവി മേക്കര്‍ ഉപയോഗിക്കാം.

അത്മവിശ്വാസം നേടിക്കഴിഞ്ഞാല്‍ ഡി.എസ്.എല്‍.ആര്‍. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ക്യാമറയിലേക്കും മൈക്ക്, ട്രൈപ്പോഡ് തുടങ്ങിയ ഉപകരണങ്ങളിലേക്കും പണം നിക്ഷേപിക്കാം.

എഡിറ്റിങ്ങിന് ഐമാക് ഉപയോഗിക്കുന്നത് വീഡിയോയുടെ ഗുണനിലവാരം ഉയര്‍ത്തും. കുറച്ചുനേരം മാറ്റിവെച്ചാല്‍ ആര്‍ക്കും പഠിച്ചെടുക്കാവുന്നതേയുള്ളൂ ഇന്നത്തെ സാങ്കേതികവിദ്യ.ഇതൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഒരു മികച്ച വ്ലോഗർ ആയി


വ്‌ളോഗിങ്ങിന് ഏറ്റവും സാധ്യത യൂട്യൂബിലാണ്. നിലവില്‍ ഫെയ്സ്ബുക്ക് പരസ്യവരുമാനം നല്‍കുന്നില്ല. അതേസമയം, വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപകാരപ്രദവുമാണ്.

അവതരിപ്പിക്കുന്ന വിഷയത്തിന് യോജിച്ച പേര് യൂട്യൂബ് ചാനലിന് നല്‍കുക. സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരസാമീപ്യമാകുക. സാങ്കേതികവിദ്യകളിലെ പുതിയ കാര്യങ്ങള്‍ പഠിക്കുക.


ക്യാമറയ്ക്കുമുന്നില്‍ വരുമ്പോൾ ഭയമുണ്ടെങ്കില്‍ പരിശീലനത്തിലൂടെ മാറ്റിയെടുക്കാം. വീഡിയോയിലും സ്വാഭാവികമായി പെരുമാറാന്‍ സാധിക്കണം. മൊബൈലില്‍ നോക്കി സംസാരിച്ച്‌ ശീലിക്കുകയാണ് വ്‌ളോഗിങ് പരിശീലിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.

യൂട്യൂബ് പരസ്യങ്ങള്‍ - 4000 വ്യൂ, 1000 സബ്സ്‌ക്രൈബര്‍ എന്ന നിലയിലെത്തിയാല്‍ നിങ്ങളുടെ യൂട്യൂബ് ചാനലിന് ആഡ്സെന്‍സ് എന്ന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വീഡിയോകള്‍ എത്രപേര്‍ കാണുന്നു എന്നനുസരിച്ചിരിക്കും പരസ്യവരുമാനം.

കാണികള്‍ ഏതുരാജ്യത്തുനിന്നാണെന്നത് അനുസരിച്ചും വരുമാനത്തില്‍ വ്യത്യാസംവരും. ഉദാ:, ഇന്ത്യയിലെ ഒരാള്‍ നിങ്ങളുടെ വീഡിയോ കാണുമ്ബോള്‍ ലഭിക്കുന്നതിലും കൂടുതല്‍ തുക ഗള്‍ഫ് പ്രേക്ഷകരില്‍നിന്ന് ലഭിക്കും.

അനുബന്ധപരസ്യങ്ങള്‍: ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കച്ചവടക്കാരുടെ പരസ്യങ്ങള്‍. famebit.com പോലെയുള്ള സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍, ചാനല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് ചേരുന്ന പരസ്യങ്ങള്‍ സ്വന്തമാക്കാം.ഇതിലൂടെ നമുക്ക് സ്വന്തമായി വരുമാനവും നേടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (5 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (5 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (5 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (6 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (7 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (7 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (7 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (7 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (8 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (8 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (9 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (9 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (9 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (9 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (9 hours ago)

Malayali Vartha Recommends