Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഹോളി ദിനത്തില്‍ 14 മദ്യപാനികളോട് ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ദുരനുഭവം ബോളിവുഡ് നടി തുറന്ന് പറയുന്നു

27 MARCH 2019 12:24 PM IST
മലയാളി വാര്‍ത്ത

ഹോളി ദിനത്തില്‍ തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ബോളിവുഡ് താരം ചാഹത് ഖന്ന വെളിപ്പെടുത്തി. മുംബൈയില്‍ വെച്ച് 14 ഓളം വരുന്ന മദ്യപാനികളായ അക്രമി സംഘത്തില്‍ നിന്ന് ചാഹത്തിന്റെ ജീവനു പോലും ഭീഷണിയാകുന്ന പെരുമാറ്റം ഉണ്ടായപ്പോള്‍ ചാഹത്തിനൊപ്പം രണ്ടു കുട്ടികള്‍ കൂടി ഉണ്ടായിരുന്നു.

കാറിലും ബൈക്കിലുമായി തന്നെ പിന്‍തുടര്‍ന്ന അക്രമികള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതുകൊണ്ട് തല്‍ക്കാലം പരാതി കൊടുക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.

'' വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞുങ്ങളും അവരുടെ ആയയും ഞാനും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. മലാഡിലെ എസ്.വി റോഡിലെത്തിയപ്പോള്‍ ഞങ്ങളുടെ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തില്‍ ഞങ്ങള്‍ കാറിന്റെ മുന്നിലേക്കു പോയി. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്. ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാര്‍ ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി ഇറങ്ങി വരുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ കാറിനു സമാന്തരമായി 4 ബൈക്കുകളിലായെത്തിയ എട്ടോളം പുരുഷന്മാരും ഞങ്ങളെ ലക്ഷ്യമിട്ടു വന്നു. അങ്ങനെ മൊത്തം 14 പേര്‍.

അവരെല്ലാവരും കൂടി കാറിന്റെ ഡോറില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി, ഞങ്ങളെ ഉപദ്രവിക്കാനും ശ്രമിച്ചു. ഇതെല്ലാം കണ്ട് ഭയന്നു പോയ ഡ്രൈവര്‍ക്ക് കാര്‍ ഒന്നനക്കാന്‍ പോലുമായില്ല. കുഞ്ഞുങ്ങളാണെങ്കില്‍ പേടിച്ചു കരയാനും തുടങ്ങി. ഇതിനിടയില്‍ കാറിന്റെ ഡോര്‍ തുറന്ന അക്രമി സംഘം ഡ്രൈവറെ വലിച്ചു പുറത്തിട്ടു മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനകം അവര്‍ കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തിരുന്നു. അതിനു ശേഷം അവര്‍ കാറിന്റെ ബോണറ്റിലും മുകളിലുമൊക്കെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. പിന്നെ പാട്ടും നൃത്തവുമൊക്കെയായി രംഗം വീണ്ടും വഷളായി.'' - ചാഹത് വിവരിക്കുന്നു.

''എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഒരുവിധം അവരില്‍ നിന്നു രക്ഷപെട്ടു എന്നു കരുതിയപ്പോഴാണ് അവര്‍ വീണ്ടും ഞങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായത്. അതോടെ ഞാന്‍ ധൈര്യം സംഭരിച്ച് കാറിനു പുറത്തിറങ്ങി. അപ്പോഴാണ് അവര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലായത്. അതോടെ ഞാന്‍ പൊലീസിനെ വിളിച്ചു. ഒപ്പം സ്ഥലത്തെ എംഎല്‍എയെയും വിളിച്ചു. അവരില്‍ നാലു പേര്‍ എന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു. അപ്പോഴേക്കും ഭാഗ്യത്തിന് പൊലീസും എത്തിയിരുന്നു. അവര്‍ എത്താനായി അഞ്ചു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.'' - ചാഹത് പറഞ്ഞു നിര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends