അമീര്‍ഖാനെ അറസ്റ്റ് ചെയ്യണമെന്ന് ബാബ റാം ദേവ്

പികെ എന്ന ചിത്രത്തിലൂടെ ഹൈന്ദവവികാരം വ്രണപ്പെടുത്തിയ നടന്‍ ആമിര്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ബാബാ രാം ദേവ്. പികെ എന്ന ചിത്രം ദൈവ നിന്ദയാണെന്നും ആളുകള്‍ ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും രാം ദേവ് പറഞ്ഞു.
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നേരത്തെ തന്നെ ചില ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലന്നും തന്റെ ഹിന്ദു സുഹൃത്തുക്കള്‍ സിനിമ കണ്ടതാണെന്നും അമീര്‍ പറഞ്ഞു.
നേരത്തെ പികെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗ്രിതി സമിതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. പി കെ എന്ന ചിത്രം നിരോധിക്കില്ലെന്നും, ഇഷ്ടമില്ലാത്തവര്‍ ചിത്രം കാണേണ്ടെന്നുമായിരുന്നു കോടതി വിധി. ബോയ്‌കോട്ട് പികെ എന്ന പേരില്‍ സോഷ്യല്‍മീഡിയയിലും ചിത്രത്തിനെതിരെ വ്യാപക പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ബോക്‌സ്ഓഫീസില്‍ ചിത്രം വന്‍ വിജയം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha