Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് സംസാരിക്കും, എങ്ങനെ തുടങ്ങും എന്നൊക്കെയുള്ള പേടിയോടെയാണ് മിരാ രജ്പുതുമായുളള ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് എത്തിയതെന്ന് ഷാഹിദ്, പക്ഷേ പിന്നീട് കത്തി വെച്ചത് ഏഴു മണിക്കൂര്‍!

10 SEPTEMBER 2019 11:09 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ റൊമാന്റിക് കപ്പിളാണ് ഷാഹിദ് കപൂറും മിരാ രജ്പുതും. റാംപ് വാക്കായാലും പാര്‍ട്ടികളോ താരനിശകളോ ആയാലും ഷാഹിദ് കപൂറിനൊപ്പം കൈകോര്‍ത്തു മിരയും ഉണ്ടാകും. ജീവിതത്തിലെ അത്തരം മനോഹര നിമിഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ഇരുവരും. അടുത്തിടെ ഇരുവരും 'വോഗ് ഇന്ത്യ 'എന്ന മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ ദമ്പതികളായി കഴിഞ്ഞ ശേഷമുള്ള ഇരുവരുടേയും ജീവിതയാത്രയെപ്പറ്റി പറഞ്ഞു.

ഡല്‍ഹി സ്വദേശിയായ മിരാ രജ്പുതിനെ ആദ്യമായി കണ്ടതിനെപ്പറ്റിയും വിവാഹത്തെപ്പറ്റിയും ഷാഹിദ് മനസുതുറന്നു. 2014-ല്‍ മിരയുമായുളള ആദ്യ കൂടിക്കാഴ്ച്ചയില്‍ ഒരു കാര്യത്തില്‍ മാത്രമേ ഉത്കണ്ഠ ഉണ്ടായിരുന്നുളളു എന്ന് താരം പറയുന്നു. ' ഇവിടെ ഈ മുറിയില്‍ ഈ വലിയ രണ്ട് സോഫകളില്‍....ഞങ്ങള്‍ മാത്രമേ ഉള്ളൂ. ഈ പെണ്‍കുട്ടിയുമായുളള സംസാരം 15 മിനിറ്റ് പോലും നീണ്ടുനില്‍ക്കുമോ'? പക്ഷേ ആ സംസാരം ഇരുവരും അവസാനിപ്പിച്ചത് ഏഴ് മണിക്കൂറിന് ശേഷമാണ് എന്ന് ഷാഹിദ് അഭിമുഖത്തില്‍ പറഞ്ഞു.

മിരാ രജ്പുത് ബോളിവുഡ് സിനിമകളുടെ ആരാധികയല്ല, അതിനാല്‍ തന്നെ ഷാഹിദിന്റെയും ആരാധികയല്ല. ' ഞാന്‍ ഒരു ബോളിവുഡ് ആരാധികയല്ല, ഇത് ഒരു നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ആദ്യ കൂടിക്കാഴ്ച്ചയിലാണ് ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരം മനസ്സിലാക്കിയത്്. അത് മറ്റുളളവര്‍ എന്ത് കരുതുന്നു എന്നതിനല്ല ഞങ്ങള്‍ പരസ്പരം എങ്ങനെ മനസിലാക്കുന്നു എന്നതിനാണ് മിരാ പറഞ്ഞു.

നേരത്തെ കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഷാഹിദ് തന്നോട് ആദ്യം ചോദിച്ചത് ഇതായിരുന്നു എന്ന് മിരാ വെളിപ്പെടുത്തിയിരുന്നു. 'നിങ്ങളെക്കാള്‍ ഏറെ പ്രായക്കൂടുതലുളള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? മിരാ ഈ ചോദ്യം തന്റെതായ ശൈലിയില്‍ തിരിച്ചു ചോദിച്ചു' നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

ഊഡ്ട്താ പഞ്ചാബിനുശേഷം കബിര്‍ സിങാണ് ഷാഹിദിന്റെ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം. ഷാഹിദ് കപൂറും മിരാ രജ്പുതും 2015 ജൂലൈയില്‍ വിവാഹിതരായി. മൂന്നു വയസ്സുളള മിഷയും അടുത്തിടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച മകന്‍ സൈനുമടങ്ങിയതാണ് ഷാഹിദിന്റെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (9 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (16 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (46 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (55 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (3 hours ago)

Malayali Vartha Recommends