“ഞങ്ങളുടെ കുഞ്ഞ് .. ഉടൻ വരുന്നു...” ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ആലിയയും രൺബീർ കപൂറും; താരങ്ങൾ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത് വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആകാൻ പോകുമ്പോൾ

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരദമ്പതികളായ ആലിയയും രൺബീർ കപൂറും. വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആകാൻ പോകുമ്പോഴാണ് താരങ്ങൾ ഇത്തരത്തിൽ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ആലിയയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 2022 ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരായത്. ഈ വർഷം നവംബറിൽ താരങ്ങൾ തങ്ങളുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം എന്നത്.
അതോടൊപ്പം തന്നെ സോണോഗ്രാഫിക്ക് വിധേയനാകുന്നതിന്റെ ചിത്രത്തിനൊപ്പമാണ് ആലിയ സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചിരിക്കുന്നത്. രൺബീറിനെയും ചിത്രത്തിൽ കാണുവാൻ സാധിക്കും. അങ്ങനെ തങ്ങളുടെ ജീവിതത്തിലെ പുതിയ അദ്ധ്യായം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിചിരിക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും.“ഞങ്ങളുടെ കുഞ്ഞ് .. ഉടൻ വരുന്നു .” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ആലിയ എഴുതിയത്.
അതേസമയം 2018 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും നിഷേധിച്ചിരുന്നെങ്കിലും സോനം കപൂറിന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തുകയാണ് ചെയ്തത്. ബ്രഹ്മാസ്ത്ര ആലിയ ഭട്ടും രൺബീർ കപൂറും ഒരുമിച്ചഭിനയിക്കുന്ന ചിത്രം . ചിത്രത്തിന്റെ ഒന്നാം ഭാഗം 2022 സെപ്റ്റംബർ 9 ന് റിലീസ് ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha