സിനിമ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന് പരാതി, സംവിധായിക ലീന മണിമേഖലക്ക് ലുക്ക് ഔട്ട് നോട്ടീസ്...! ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്തയച്ചു

സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായിക ലീന മണിമേഖലക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് ആണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.ലീന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യപ്രദേശ് സൈബര്‍ ക്രൈം പൊലീസ് ട്വിറ്റര്‍ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചു.
പോസ്റ്റിനെതിരെ സെക്ഷന്‍ 295 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിനെ അറിയിച്ചു. 36 മണിക്കൂറിനകം ട്വീറ്റ് നീക്കം ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്.കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്.
https://www.facebook.com/Malayalivartha