ബാന്ദ്രയിലെ ഫ്‌ളാറ്റ് 16 കോടിക്ക് വിറ്റു..! നടി മലൈക അറോറയുടെ വസതിയോട് ചേര്‍ന്ന് 20 കോടിയുടെ ഫ്‌ളാറ്റ് വാങ്ങി അര്‍ജുന്‍ കപൂര്‍

മുംബൈയിലെ ബാന്ദ്രയിലുള്ള ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്റെ ഫ്‌ളാറ്റ് വിറ്റതായി റിപ്പോര്‍ട്ട്. 4364 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് 16 കോടി രൂപയ്ക്കാണ് വിറ്റത്ത്. അര്‍ജുന്റെ സഹോദരി അന്‍ഷുള കപൂര്‍ ഇതുസംബന്ധിച്ച രേഖകളില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി മലൈക അറോറയുടെ വസതിയോട് ചേര്‍ന്ന് അര്‍ജുന്‍ 4 കിടപ്പുമുറികളോട് കൂടിയ ഫ്‌ളാറ്റ് അടുത്തിടെ വാങ്ങി. 20 കോടി രൂപയ്ക്കാണ് അര്‍ജുന്‍ ഈ ഫ്‌ളാറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.
ജുഹുവിലെ റഹേജ ഓര്‍ക്കിഡിലാണ് അര്‍ജുന്‍ നിലവില്‍ താമസിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് നടി മലൈക അറോറയുടെ ഫ്‌ളാറ്റും. നടന്‍ കരണ്‍ കുന്ദ്ര, നടി സോനാക്ഷി സിന്‍ഹ എന്നിവരും ഇവിടെ അര്‍ജുന്റെ അയല്‍ക്കാരാണ്.
അര്‍ബാസ് ഖാനുമായുള്ള ദീര്‍ഘകാലത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് മലൈകയും അര്‍ജുനും പ്രണയത്തിലാകുന്നത്. തുടക്കം മുതല്‍ തന്നെ സമൂഹത്തിന്റെ സാദാചാര ആക്രമണങ്ങള്‍ ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ട്. മലൈകയേക്കാള്‍ പ്രായം കുറവാണ് അര്‍ജുന് എന്നതാണ് ഇതിന് കാരണം.
മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയം അധികനാള്‍ നീണ്ടു പോകില്ലെന്ന് വരെ ചിലര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ട്രോളുകളേയും വിധിയെഴുത്തുകാരേയും നിശബ്ദരാക്കി കൊണ്ട് തങ്ങളുടെ പ്രണയ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് മലൈകയും അര്‍ജുനും. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ഇരുവരും.
https://www.facebook.com/Malayalivartha