ഇന്റിമേറ്റ് സീൻ എടുക്കാൻ കത്രീനയും ഗുൽഷാനും റിഹേഴ്സൽ ചെയ്തത് രണ്ട് മണിക്കൂറോളം; ആദ്യ സിനിമയെ പറ്റി കത്രീന സംസാരിക്കാത്തതിന് കാരണം ഇതാണ്...

ബോളിവുഡ് നടി കത്രീന കൈഫ് കരിയർ തുടങ്ങിയ സമയം മുതൽ വിവാദങ്ങളുടെ തോഴിയായിരുന്നു. താരത്തിന്റെ ആദ്യ സിനിമ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. 2003 ൽ ബൂം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ താരം അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിൽ ഗുൽഷാൻ ഗ്രൊവറും കത്രീനയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ വൻ ചർച്ചയായിരുന്നു. ഈ രംഗങ്ങൾ സൽമാൻ ഖാൻ ഇടപെട്ടാണ് പിന്നീട് സിനിമയിൽ നിന്ന് നീക്കിയതെന്നായിരുന്നു അന്ന് പുറത്ത് വന്നത്. ഇന്റിമേറ്റ് സീൻ എടുക്കാൻ കത്രീനയും ഗുൽഷാനും രണ്ട് മണിക്കൂറോളം റിഹേഴ്സൽ ചെയ്തെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കത്രീന ഒരിക്കലും സംസാരിക്കാൻ ആഗ്രഹിച്ചിരുന്നില്ല.
ഇതിനെ കുറിച്ച് ഗുൽഷാന്റെ വാക്കുകൾ ഇങ്ങനെ... ഞാൻ കുറേക്കൂടി അനുഭവ സമ്പത്തുള്ള നടനാണ്. ഇൻഡസ്ട്രിയിൽ കുറേ വർഷങ്ങളായിട്ടുണ്ട്. ഞാനൊരിക്കലും തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു അഭിനേതാവ് ഒരു വർക്കോ വീഡിയോയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അത് ചരിത്രത്തിന്റെ ഭാഗമാണ്. അത് അടിച്ചമർത്തുകയോ നിങ്ങളോട് സംസാരിച്ചിട്ടോ കാര്യമില്ല. എല്ലാ സെലിബ്രറ്റികളും അത് അംഗീകരിക്കണം.
സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് മീഡിയയുടെയും കാലത്ത് അത് വീണ്ടും ഉയർന്നു വരികയേ ഉള്ളൂ. നായികമാരുടെ പ്രശ്നമെന്തെന്നാൽ അവരുടെ പഴയ ഫോട്ടോകളിലും വീഡിയോകളിലും അവർക്ക് ഗ്ലാമർ ഉണ്ടാവില്ല. കുറച്ച് കാലത്തിന് ശേഷമാണ് അവർ ഗ്ലാമറസാവുകയും ഫാഷൻ അപ്പീൽ കൂടുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha