ബോളിവുഡ് ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം, അപകടത്തില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു, അപകടം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സെറ്റില്‍

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു. മനീഷ്(32) എന്നയാളാണ് മരിച്ചത്. ഇന്നലെ മുംബൈയിലെ അന്ധേരിയിലെ സെറ്റിലായിരുന്നു അപകടം സംഭവിച്ചത്.
അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ചിത്രത്തിന്റെ സെറ്റ് സജ്ജീകരിച്ചിരുന്നത്. സമീപത്തെ ഒരു കടയില്‍ നിന്നാണ് തീ പിടിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടന്‍ മൂന്ന് അഗ്‌നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മനീഷിന് ഗുരുതര പൊള്ളലേറ്റിരുന്നു.
https://www.facebook.com/Malayalivartha