ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല; അതിന് ഒരു കാരണമുണ്ട്! ബോയ്‌കോട്ട് ഭീഷണി നേരിടുന്ന 'ലാല്‍ സിംഗ് ഛദ്ദ' സിനിമയിലെ ആ രഹസ്യം വെളിപ്പെടുത്തി ആമിര്‍ ഖാൻ

വിവാദങ്ങൾക്കിടയിലും ലാല്‍ സിംഗ് ഛദ്ദ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ മുഴുവൻ ഉള്ളത്. ബോയ്‌ക്കോട്ട് ആഹ്വാനങ്ങള്‍ ഉണ്ടായ സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. ഈ ചിത്രത്തെ കുറിച്ച് ആമിര്‍ ഖാൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ആ വാക്കുകൾ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന്‍ വ്യക്തമാക്കിയത്.
ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല. ഈ കാര്യം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ കാരണവും ആമിര്‍ ഖാന്‍ വ്യക്തമാക്കുകയാണ്. പ്രേക്ഷകര്‍ക്ക് മുഴുവന്‍ കുടുംബത്തോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നെന്ന് ആമിര്‍ ഖാൻ വ്യക്തമാക്കി.
2018 ലിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിര്‍ ഖാന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.ആമിര്‍ ഖാന് പുറമെ കരീന കപൂര്‍, നാഗ ചൈതന്യ എന്നിവരാണ് സിനിമയിൽ അഭിനയിച്ചിരുന്ന മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha