തക്കാളി പേടി; സ്വന്തം ചിരി പേടി; ഫാൻ പേടി; നീന്തൽകുളം പേടി; ലിഫ്റ്റ് പേടി; ഇവയെ ഈ ബോളിവുഡ് താരങ്ങൾക്ക് പേടിയാണ്; മൂക്കത്ത് വിരൽ വച്ച് ആരാധകർ

പേടി എന്നത് മനുഷ്യസഹജമായ ഒരു വികാരമാണ്. എല്ലാ വ്യക്തികൾക്കും പേടി എന്ന വികാരം ഉണ്ട്. ചിലർക്ക്ക വെള്ളം പേടി ചിലർക്ക് പാമ്പിനെ പേടി അങ്ങനെ പേടിക്കുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഒരു രസകരമായ കാര്യം വളരെ സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങളെ ഹോളിവുഡ് താരങ്ങൾക്ക് പേടിയാണ്. ഹോളിവുഡ് താരങ്ങളുടെ പേടിയും എന്തൊക്കെയാണ് അവർ പേടിക്കുന്നത് എന്നതിനെപ്പറ്റി നമുക്കൊന്ന് വിശദമായി പരിശോധിക്കാം
നമ്മൾ പച്ചയ്ക്കും കറി വച്ചും ഒക്കെ കഴിക്കുന്ന ഒരു കാര്യമാണ് തക്കാളി. അതിനെ പേടി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്നാൽ വിശ്വസിക്കണം കാരണം നടി കത്രീന കൈഫ് ഏറ്റവുമധികം പേടിക്കുന്നത് തക്കാളിയെയാണ്. ലിഫ്റ്റിൽ കയറാനും അതിൽ പൊങ്ങാനും താഴാനും ഒക്കെ നമുക്ക് പലർക്കും ഇഷ്ടമുണ്ടാവും. പക്ഷേ പേടിക്കുന്നവരും ഉണ്ടാകും. നടി സോനം കപൂറിന് ലിഫ്റ്റിൽ കയറാൻ പേടിയാണ്.
ആഴമുള്ള നീന്തൽ കുളങ്ങളെ വിക്കി കൗശലിന് പേടിയാണ്. ഒരുപക്ഷേ നമ്മൾ പലർക്കും നീന്തൽ കുളങ്ങളെ പേടിയായിരിക്കാം. കാരണം മുങ്ങി മരിക്കുമോ എന്ന് ഭയം കൊണ്ട് അതിനെ പേടിക്കുമായിരിക്കും. വിക്കി കൗശലിനും ആഴമുള്ള നീന്തൽ കുളങ്ങളെ പേടിയാണ്. ബിപാഷയ്‌ക്ക് ഉള്ളത് വ്യത്യസ്തമായ ഒരു പേടിയാണ്. സ്വന്തം ചിരി കണ്ണാടിയിൽ കാണുന്നതാണ് ഈ നടിക്ക് പേടിയാണ്. എന്ത് വ്യത്യസ്തമായ പേടിയല്ലേ.
ഫാനിൽ കാറ്റു കൊള്ളാനും ഫാനിന്റെ കാറ്റില്ലാതെ ഉറങ്ങാനും നമ്മൾ പലർക്കും പറ്റില്ല. എന്നാൽ നടൻ അർജുൻ കപൂറിൻ സീലിംഗ് ഫാനുകളെ പേടിയാണ്. വ്യത്യസ്തമായ പേടികളാണ് ഈ താരങ്ങളെ അലട്ടുന്നത്. അവരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അവർ ഭയക്കാൻ തുടങ്ങിയത്.
https://www.facebook.com/Malayalivartha