എയർപോർട്ടിൽ ഷാരൂഖാനുമായി സെൽഫി എടുക്കാൻ ഓടിയെത്തി ആരാധകൻ; പിടിച്ചുമാറ്റിയത് മകൻ ആര്യൻ ഖാൻ, വൈറലായി വീഡിയോ

ബോളിവുഡിലെ തന്നെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. നിരവധി ആരാധകർ ആണ് ഇന്ത്യയിലുടനീളം ഇദ്ദേഹത്തിന് ഉള്ളത്. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്ന താരം ഇപ്പോഴിതാ ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ്. ശക്തമായ തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതായത് ഏതാണ്ട് മൂന്നോളം ചിത്രങ്ങൾ അണിയറയിൽ ഷാരൂഖ് നായകനായി ഒരുങ്ങുന്നുണ്ട്. ഇതിൽ പത്താൻ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. അടുത്തവർഷം തുടക്കത്തിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. താരത്തെ കടന്നുപിടിക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മക്കൾക്കൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ്. ഇതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു ആരാധകൻ അദ്ദേഹത്തിൻറെ കയ്യിൽ കയറി പിടിക്കുകയുണ്ടയി. എന്നാൽ ഉടൻതന്നെ ആര്യൻ ഖാൻ ഇയാളെ തട്ടിമാറ്റിയിരുന്നു. ഈ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൂടാതെ ഷാരൂഖിന്റെ രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.
അതേസമയം കൂടെയുള്ളവർ ആ സമയം ഇദ്ദേഹത്തിന് സുരക്ഷ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. ഷാരൂഖിനൊപ്പം ചിത്രം പകർത്തുവാൻ വേണ്ടിയാണ് ആരാധകൻ ശ്രമിച്ചത് എന്നാണ് സൂചന. അല്പം ദേഷ്യത്തോടെയാണ് ആരാധകനെ ഷാരൂഖ് നോക്കുന്നത്.
https://www.facebook.com/Malayalivartha