"എല്ലാ വീട്ടിലും ത്രിവർണ പതാക", പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പങ്കുചേർന്ന് ഷാരൂഖ് ഖാനും കുടുംബവും

‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും ത്രിവർണ പതാക) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പങ്കുചേർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും കുടുംബവും. തങ്ങളുടെ വീടായ മന്നത്തിന് മുൻപിൽ കുടുംബം പതാക ഉയർത്തി.
ഷാരൂഖ് ഖാൻ്റെ ഭാര്യയും ഇൻ്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചു. അതേസമയം, നടൻ ആമിർ ഖാനും തന്റെ മുംബൈയിലെ വസതിയിൽ പതാക ഉയർത്തിയിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയുടെ ലക്ഷ്യം. ആഗസ്റ്റ് 13 ശനിയാഴ്ചയാണ് ഇതിന് തുടക്കമായത്. ആഗസ്റ്റ് 15ാം തീയയതിയായ ഇന്നുവരെ വീടുകളിലും സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താം.
https://www.facebook.com/Malayalivartha