ഡേർട്ടി പിക്ചർ 2ൽ വിദ്യാബാലൻ ഔട്ട്:- നായികമാരുടെ പട്ടികയിൽ തപ്‌സി പന്നു, കൃതി സാനോൺ...

സിൽക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ബോളിവുഡിൽ ഏറെ ചർച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. സിൽക് സ്മിതയായി വിദ്യാ ബാലൻ നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ രണ്ടാം ഭാഗത്തിൽ കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുന്നത് വിദ്യാബാലൻ അല്ലെന്നാണ് റിപ്പോർട്ടുകൾ. മറ്റ് രണ്ട് താരങ്ങളാണ് പരിഗണനയിലുള്ളത്.
ഏക്താ കപൂർ നിർമിച്ച് കനിക ദില്യൺ തിരക്കഥയെഴുതുന്ന ഡേർട്ടി പിക്ചർ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക. തപ്‌സി പന്നു, കൃതി സാനോൺ എന്നിവരാണ് ഡേർട്ടി പിക്ചർ 2 ൽ കേന്ദ്രകഥാപാത്രമായി പരിഗണിക്കുന്ന നായികമാരുടെ പട്ടികയിൽ വരുന്നത്. ഇവരിൽ ആർക്കും നറുക്ക് വീഴുകയെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha