വില 22 കോടി...! അലിബാഗില്‍ താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് സ്വന്തമാക്കി, ഗൃഹപ്രവേശനച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു

ബോളിവുഡ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് വാങ്ങി. മുംബൈയിലെ അലിബാഗില്‍ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.
വെള്ള വസ്ത്രമണിഞ്ഞ രൺവീർ സിംഗും ദീപിക പദുക്കോണും പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 18,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ബംഗ്ലാവിൽ അഞ്ച് കിടപ്പ് മുറികളും അടുക്കളയുമാണുള്ളത്. 22 കോടി രൂപ മുടക്കി 2021-ലാണ് താരദമ്പതികള്‍ ഈ വീട് വാങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുംബൈയിലെ തിരക്കേറിയ പ്രദേശമായ ബാന്ദ്രയില്‍ 119 കോടി രൂപ മുടക്കി രണ്‍വീറും ദീപകയും ആഡംബര ഭവനം സ്വന്തമാക്കിയതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 11,266 സ്‌ക്വയർ ഫീറ്റുള്ള ഈ വീട്ടിൽ 1,300 സ്‌ക്വയർഫീറ്റ് ടെറസാണുള്ളത്. 19 കാർ പാർക്കിംഗ് ഏരിയകളുമുണ്ട്.
https://www.facebook.com/Malayalivartha