സാമ്പത്തിക തട്ടിപ്പ് കേസ്, ബോളിവുഡ് നടി നോറ ഫത്തേഹിയുടെ ചോദ്യം ചെയ്യൽ നാലുമണിക്കൂര്‍ നീണ്ടു, നടിയെ ചോദ്യം ചെയ്തത് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം

ബോളിവുഡ് നടി നോറ ഫത്തേഹിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നാലുമണിക്കൂര്‍ നീണ്ടു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് നോറയെ ചോദ്യം ചെയ്തത്. റാന്‍ബക്സി ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി മുന്‍ പ്രമോട്ടര്‍മാരായ അദിതി സിങ്, ശിവേന്ദര്‍ സിങ് എന്നിവരില്‍ നിന്നായി 215കോടി വെട്ടിച്ചുവെന്നാണ് സുകേഷ് ചന്ദ്രശേഖറിന് എതിരെയുള്ള കേസ്.
2020 ഡിസംബര്‍ 12നു മുമ്പ് സുകേഷുമായി ഫോണില്‍ സംസാരിച്ചുവെന്ന കാര്യം നോറ ഫത്തേഹി ചോദ്യം ചെയ്യലിൽ നിഷേധിച്ചു. തട്ടിപ്പു നടത്തിയതിന്റെ രണ്ടാഴ്ച മുമ്പ് നോറയുമായി സംസാരിച്ചുവെന്നാണ് സുകേഷ് മൊഴി നല്‍കിയത്. നോറക്ക് സുകേഷ് ആഡംബര കാര്‍ സമ്മാനമായി നല്‍കിയ കാര്യവും അന്വേഷണ സംഘം ചോദിച്ചു. കാര്‍ നല്‍കാമെന്ന് സുകേഷ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീടത് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു.
നേരത്തേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നോറയെയും സുകേഷിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ചോദ്യം ചെയ്തതും ഇ.ഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമായാണ്. 2017 ല്‍ അറസ്റ്റിലായ സുകേഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ്.
https://www.facebook.com/Malayalivartha