സിനിമാ അഭിനയം നിര്‍ത്തണമെന്നും, അതിന് കൊള്ളാത്തവനാണ് താനെന്ന് പലരും പറഞ്ഞിരുന്നു - ദുല്‍ഖര്‍

തെന്നിന്ത്യൻ സിനിമയിൽ ഇടം നേടിയ ദുൽഖർ ഇപ്പോൾ ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. സെപ്തംബർ 23-ന് തിയേറ്ററുകളിൽ ഇറങ്ങുന്ന ആർ ബാൽക്കിയുടെ സംവിധാന സംരംഭമായ ചുപ്പിലാണ് ദുൽഖർ അടുത്തതായി അഭിനയിക്കുന്നത്. വരാനിരിക്കുന്ന റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ മോശം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്.
താനും ജീവിതത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. തന്നെക്കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറയുന്നു. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്- ദുല്‍ഖര്‍ പറഞ്ഞു.
റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചുപ്പിൽ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. മൃണാൾ താക്കൂർ നായികയായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമം ആയിരുന്നു ദുൽഖർ സൽമാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha