മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2ന്റെ ട്രെയിലര്‍ പുറത്ത്...

മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2ന്റെ ട്രെയിലര്‍ പുറത്ത്...മലയാള ചിത്രത്തില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് യാരിയാന്‍ 2 ഒരുക്കിയിട്ടുള്ളത്.
മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാനവേഷത്തില്‍ എത്തുന്നു്. നിര്‍മാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല , മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.അനശ്വര രാജന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
പാര്‍വതി അവതരിപ്പിച്ച ആര്‍.ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ദേവി എന്ന കഥാപാത്രമായാണ് പ്രിയ വാര്യര്‍ എത്തുന്നത്.
ദിവ്യ ഖോസ്ലയാണ് മലയാളത്തില്‍ നസ്രിയ ചെയ്ത വേഷത്തിലെത്തുന്നത്. രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 23 ന് തിയറ്ററുകളിലെത്തും.
"
https://www.facebook.com/Malayalivartha