താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനി ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍

താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനി ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍. പതാന്‍, ജവാന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാതി.
ഇതേ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മുംബയ് പൊലീസ്. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖിന്റെ രണ്ട് സിനിമകളും ബോക്സോഫീസില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനി ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥരും കൂടെയുണ്ടാകും.
നേരത്തെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുണ്ടായിരുന്നത്. തനിക്ക് നിരന്തരം വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഷാരൂഖ് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.
സെപ്തംബര്‍ 7ന് റിലീസ് ചെയ്ത ജവാന്‍ ആദ്യദിനം തന്നെ 75 കോടി നേടി, ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ മാത്രം 400 കോടിക്ക് മുകളില്‍ നേടി. കെജിഎഫ് 2 ന്റെ ഹിന്ദി കളക്ഷനെ കടത്തിവെട്ടി കഴിഞ്ഞു ജവാന്‍.
"
https://www.facebook.com/Malayalivartha