ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പരമോന്നത ബഹുമതിയായ 'ഇംതിയാസ്-ഇ-ജാമിയ

ബോളിവുഡ് നടി ഷര്‍മിള ടാഗോറിന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പരമോന്നത ബഹുമതിയായ 'ഇംതിയാസ്-ഇ-ജാമിയ.' സര്‍വകലാശാലയുടെ 103-ാം സ്ഥാപകദിനത്തില്‍ വൈസ് ചാന്‍സലര്‍ നജ്മ അക്തറാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഹിന്ദി സിനിമക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഷര്‍മിള ടാഗോറിന് പുരസ്‌കാരം. സര്‍വകലാശാലയില്‍ പ്രവേശിച്ചതു മുതല്‍ താന്‍ വൈകാരിക നിമിഷത്തിലാണെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ഷര്‍മിള ടാഗോര്‍ പറഞ്ഞു.
ജാമിയ മിലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയാണ് ഇംതിയാസ്-ഇ-ജാമിയ. സമൂഹത്തിന്റെ പുരോഗതിക്കായുള്ള ഇന്ത്യക്കാരുടെ സംഭാവനകളാണ് ഇതില്‍ പരിഗണിക്കപ്പെടുന്നത്.
വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍, ഐ.എല്‍.ബി.എസ് ഡയറക്ടര്‍ ശിവ് കുമാര്‍ സരിന്‍ എന്നിവര്‍ക്കൊപ്പം സര്‍വകലാശാലയുടെ ശതാബ്ദി ഗേറ്റും ഷര്‍മിള ഉദ്ഘാടനം ചെയ്തു. കേഡറ്റുകളുടെ അകമ്പടിയോടെയാണ് മൂന്ന് പേരും സര്‍വകലാശാലയുടെ പതാക ഉയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha