ആഘോഷമാക്കി ആരാധകര്‍... ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് 58-ാം പിറന്നാള്‍

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് 58-ാം പിറന്നാള്‍ ആണിന്ന്. പതിവ് തെറ്റിക്കാതെ ആരാധകരുടെ കൂട്ടം രാത്രി തന്നെ മന്നത്തിനു മുമ്പില്‍ തടിച്ചുകൂടി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും തുടങ്ങി. പതിവ് തെറ്റിക്കാതെ തന്റെ ആരാധകരെ കാണാന്‍ ഷാരൂഖും എത്തി.
'പഠാന്‍', 'ജവാന്‍' എന്നിങ്ങനെ തുടര്‍ച്ചയായ വിജയത്തിന് ശേഷം 'ടൈഗര്‍ 3'യിലൂടെ സല്‍മാന്‍ ഖാനൊപ്പം ഒരിക്കല്‍ കൂടി താരം ഒന്നിക്കും. ടൈഗര്‍ 3യിലെ പഠാന്റെ സാന്നിധ്യം വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ പ്രധാന ആകര്‍ഷണമാണ്. 'ഡങ്കി'യാണ് ഷാരൂഖിന്റെ മറ്റൊരു റിലീസ്. രാജ്കുമാര്‍ ഹിരാനി ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും.
"
https://www.facebook.com/Malayalivartha