ഭാര്യയുടെ പിറന്നാളിന് എംജി ശ്രീകുമാർ ഒരുക്കിയ വിലപ്പെട്ട സമ്മാനം; കണ്ണ് നിറഞ്ഞ് ലേഖാ എംജി ശ്രീകുമാർ...

ഗായകൻ എന്നതിൽ ഉപരി, നല്ലൊരു കുടുംബനാഥൻ കൂടിയാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ, പലപ്പോഴും അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ജന്മം നൽകിയില്ലെങ്കിലും ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് അദ്ദേഹം. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകൾ ആണ് എംജിയും ഭാര്യയും. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഉണ്ടാകും. നീണ്ട 23 വർഷത്തെ ദാമ്പത്യം ആണ് ഇരുവരുടെയും. തുടക്ക കാലത്ത് ലിവ് ഇൻ റിലേഷനിൽ ആയിരുന്നു ഇരുവരും.
ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്. സിനിമ ഇൻഡസ്ട്രിയിൽ പൊതുവെ വിവാഹമോചനം കൂടുതൽ നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അത്തരക്കാർക്ക് മുൻപിൽ മാതൃകാ ദമ്പതികൾ ആണ് എംജിയും ഭാര്യയും.
കഴിഞ്ഞ ദിവസമായിരുന്നു ലേഖയുടെ പിറന്നാൾ. ഭാര്യയുടെ സ്പെഷ്യൽ ദിവസങ്ങൾ കഴിവതും ഗംഭീരമാക്കാൻ ശ്രമിക്കുന്ന ഭർത്താവ് കൂടിയാണ് എം.ജി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേഖയുടെ പിറന്നാൾ ആഘോഷവും വളരെ വ്യത്യസ്തമായിരുന്നു. ഭാര്യയേയും കൂട്ടി പിറന്നാൾ ആഘോഷിക്കാൻ എംജി പോയത് നിസ്വാർത്ഥ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിലേക്കാണ്.
ഭാര്യയ്ക്കൊപ്പം കൈകോർത്ത് താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഭാര്യയെ ചുംബിക്കുന്ന ചിത്രങ്ങളും എംജി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ആദ്യമായാണ് താൻ താജ്മഹൽ സന്ദർശിക്കുന്നതെന്നും ഫോട്ടോയും വീഡിയോയും പങ്കുവെച്ച് എം.ജി കുറിച്ചിട്ടുണ്ട്. എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം.
ലവ് യു ഡിയർ... ഹാപ്പി ബർത്ത് ഡെ എന്നാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച വീഡിയോയ്ക്ക് തലക്കെട്ടായി എംജി കുറിച്ചത്. ലേഖയ്ക്ക് വേണ്ടി പാടിയ നെയ്തലാമ്പലാടും രാവിൽ എന്ന ഗാനത്തിന്റെ അകമ്പടിയോടെയുള്ളതാണ് വീഡിയോ. താജ്മഹൽ സന്ദർശനത്തിന് ശേഷം എംജിക്കൊപ്പം നിന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ലേഖയും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയത്. ഇരുവരും താജ്മഹലിന് മുമ്പ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ റൊമാൻസ് ഓവർലോഡഡ് എന്നാണ് ആരാധകർ കുറിച്ചത്.
https://www.facebook.com/Malayalivartha